യുഎസില്‍ നദിയില്‍ വീണ് കാണാതായ നാലംഗ മലയാളി കുടുംബത്തിലെ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ആകെ മൂന്നു മൃതദേഹങ്ങളും കാറും വീണ്ടെടുത്തു

Tue,Apr 17,2018


സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ രണ്ടുപേരുടെ കൂടി പേരുടെയും മൃതദേഹങ്ങള്‍ കിട്ടി.
സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി, മകന്‍ സിദ്ധാര്‍ത്ഥ് എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്.
മുങ്ങിപ്പോയ എസ് യു വി കാറും കരയ്‌ക്കെത്തിച്ചിട്ടുണ്ട്. ഇതില്‍ സൗമ്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം തിരച്ചിലിനിടയില്‍ കണ്ടെത്തിയിരുന്നു.
ഈ മാസം ആറാം തീയതി ഉച്ചയ്ക്കായിരുന്നു അപകടം. ഓറിഗനിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെ റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.
സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്നു കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു.
കാര്‍ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്‌സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര മൈല്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാര്‍.
സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍ കാറില്‍ നിന്നു കണ്ടെടുത്തു മോര്‍ച്ചറിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈല്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ തുടരുന്നതിനാലാണ് തിരച്ചില്‍ ശ്രമകരമായി മാറിയത്.

Other News

 • ലൈംഗിക അതിക്രമം; പ്രശസ്ത ടിവി അവതാരകനായിരുന്ന ബില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി
 • ആ​റു മു​സ്​​ലിം രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ യു.​എ​സി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്ക്​: ട്രമ്പിന്റെ ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്കും
 • നാമം എക്‌സലന്‍സ് അവാര്‍ഡ് നിശ ശനിയാഴ്ച
 • സാന്ത്വന സ്പര്‍ശവുമായി വീണ്ടും സീയാറ്റില്‍ സപ്തസ്വര
 • ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന് നവനേതൃത്വം
 • ജി.എസ്.സി ക്ക് നവനേതൃത്വം
 • ഇറാനുമായുള്ള ആണവ കരാര്‍ യുഎസ് ഉപേക്ഷിച്ചേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
 • യു.എസ് കോണ്‍ഗ്രസിലേക്ക് 20 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ മത്സരിക്കുന്നു; പ്രചാരണത്തിന് ഇവര്‍ സമാഹരിച്ചത് 15.5 മില്യണ്‍ ഡോളര്‍
 • എസ്.ബി അലുംനിക്ക് പുതിയ നേതൃത്വം
 • ഫോമാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും
 • ഇറാന്‍ ആണവകരാര്‍: വാക് പോരുമായി ലോക രാജ്യങ്ങള്‍; ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രമ്പ്
 • Write A Comment

   
  Reload Image
  Add code here