അജ്ഞാത രോഗലക്ഷണങ്ങള്‍; ക്യൂബയിലെ നയതന്ത്രപ്രതിനിധികളെ കാനഡ തിരിച്ചുവിളിച്ചു

Tue,Apr 17,2018


ടൊറന്റോ: യു.എസ് നയതന്ത്ര പ്രതിനിധികള്‍ക്ക് പിന്നാലെ ക്യൂബയിലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളും അജ്ഞാതരോഗത്തിന്റെ പിടിയില്‍. ഇവരെ രാജ്യം മടക്കിവിളിച്ചിട്ടുണ്ട്. അകാരണമായ മനംപിരട്ടല്‍, ക്ഷീണം, അശ്രദ്ധ എന്നിവയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുഭവപ്പെട്ടത്. ഇവരുടെ മക്കള്‍ക്കും രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. മസ്തിഷ്‌ക്കത്തിനേറ്റ പരിക്കിന്റെ ഫലമാകാം അസുഖങ്ങളെന്ന് കനേഡിയന്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അജ്ഞാത അസുഖം ബാധിച്ച ഇരുപത്തിഒന്ന് നയതന്ത്ര പ്രതിനിധികളെ അമേരിക്ക കഴിഞ്ഞവര്‍ഷം തിരിച്ചുവിളിച്ചിരുന്നു. ക്യൂബയിലേക്ക് യാത്രവിലക്കും ഏര്‍പെടുത്തി.

നിഗൂഢമായി ശബ്ദം വിന്യസിച്ച് കേള്‍വിക്കാരെ ബധിരരാക്കുന്ന പ്രത്യേക ആക്രമണ പദ്ധതിയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രയോഗിച്ചിരിക്കുന്നത്.ഇന്‍ഫ്രാസോണിക്ക് അള്‍ട്രാസോണിക്ക് ആയുധങ്ങളുപയോഗിച്ച് വിന്യസിക്കുന്ന ശബ്ദം കാതിലെത്തുന്നതോടെ കേള്‍വിശക്തി തകരാറിലാവുകയും ശാരീരിക അസ്വസ്ഥതകള്‍ പ്രകടമാവുകയും ചെയ്യും. അതേസമയം ഈ ശബ്ദവികിരണങ്ങള്‍ ശ്രവിച്ചകാര്യം ഇര അറിയുകയുമില്ല.

Other News

 • ക്യൂബെക് പ്രൊവിന്‍സില്‍ 70 പേര്‍ സൂര്യാതപമേറ്റ് മരിച്ചു
 • ബാങ്ക് ഓഫ് കാനഡ നിരക്കുയര്‍ത്തി; ഭാവിനീക്കം അനിശ്ചിതത്വത്തില്‍
 • സെയിന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഫെയിത്‌ഫെസ്റ്റ് സമാപിച്ചു
 • യോര്‍ക്ക് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
 • തിരുഹൃദയത്തിരുന്നാളും ആദ്യ കുര്‍ബ്ബാന സ്വീകരണവും ആഘോഷിച്ചു
 • റോയല്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌കാര്‍ബറോ ചാമ്പ്യന്‍മാര്‍
 • ഡുര്‍ഹം മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍
 • ജെയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി ടൊറന്റോ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 20,21 തീയതികളില്‍
 • ഇംപാക്റ്റ് 2018 നയാഗ്രയുടെ ഒരുക്കങ്ങള്‍ നടക്കുന്നു
 • കനേഡിയന്‍ റാപ്പര്‍ ഡ്രെയ്ക്കിന്റെ സ്‌ക്കോര്‍പ്പിയോണ്‍ ആല്‍ബത്തിന് ഏറ്റവും കൂടുതല്‍ സ്ട്രീം ചെയപ്പെട്ട വീഡിയോയ്ക്കുള്ള റെക്കോര്‍ഡ്
 • യു.എസ് കടുകിന് ചുമത്തിയ നികുതി കാനഡ പിന്‍വലിച്ചു
 • Write A Comment

   
  Reload Image
  Add code here