ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്

Tue,Apr 17,2018


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതം മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന മുന്നേറുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം രാജ്യം 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്. 2019-20 ഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് പ്രവചിക്കുന്നു. ലോക ബാങ്ക് വര്‍ഷത്തില്‍ രണ്ട് തവണ പുറത്തിറക്കുന്ന ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പ്രവചിക്കുന്നത്. സ്വകാര്യം നിക്ഷേപവും സ്വകാര്യ ഉപഭോഗത്തിലും സ്ഥിരത തിരിച്ച് പിടിക്കും. ആഗോള വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും ത്വരിതപ്പെടുത്തണമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടിയും നോട്ട്അസാധുവാക്കലും ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക്‌ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Other News

 • ജോസഫ് വേളാശേരില്‍ നിര്യാതനായി
 • ജുഡീഷ്യറിയിലും ബി.ജെ.പി പിടിമുറുക്കുന്നു
 • ദേശീയ രാഷ്ട്രീയത്തിലെ 'കുള്ളന്‍'
 • ഏഴു പതിറ്റാണ്ടിന്റെ 'വനവാസം'; പരമേശ്വരന്‍ ജോസഫായി തിരിച്ചെത്തി
 • എച്ച് 4 വിസയില്‍ ജോലി അനുവദിക്കില്ല; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
 • ലോയയുടെ മരണം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ആക്രമണം
 • ലൈംഗികവൃത്തിയില്‍ മൂന്നുവര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്ക് കുടിയേറാമെന്ന് ന്യൂസീലന്‍ഡ്
 • ഇരുപതാം വയസില്‍ പുറപ്പെട്ടുപോയ പരമേശ്വരന്‍ 93-ാം വയസില്‍ ജോസഫായി സ്വന്തം വേരുതേടിയെത്തി; പുന:സമാഗമം വികാര നിര്‍ഭരം
 • വന്‍ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സാധ്യത വര്‍ദ്ധിക്കുന്നു
 • ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല
 • 'ജോണ്‍ എഫ് കെന്നഡി'യെ പിന്നിലാക്കി 'ഇന്ദിരാഗാന്ധി'
 • Write A Comment

   
  Reload Image
  Add code here