സിറിയയിലെ രാസ ആക്രമണം: അന്വേഷണ ഏജന്‍സികള്‍ക്ക് ബുധനാഴ്ച സൈറ്റ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെന്ന് റഷ്യ

Tue,Apr 17,2018


ക്രെംലിന്‍: സിറിയയില്‍ കുട്ടികളടക്കം 75 ഓളം പേരുടെ മരണത്തിനിടയാക്കിയ രാസായുധം നടന്നതായി ആരോപിക്കപ്പെടുന്ന ധൗമ മേഖലയില്‍ ബുധനാഴ്ച വിദഗ്ധരടങ്ങിയ അന്വേഷണ സംഘം പരിശോധന നടത്തുമെന്ന് റഷ്യ അറിയിച്ചു.
അന്താരാഷ്ട്ര രാസായുധ വിദഗ്ധരടങ്ങിയ അന്വേഷണ സംഘം ശനിയാഴ്ചയാണ് സിറിയയില്‍ എത്തിയത്. എന്നാല്‍ ഉടന്‍തന്നെ അവര്‍ക്ക് ധൗമ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഏപ്രില്‍ ഏഴിനാണ് സിറിയന്‍ സൈന്യം വിമതരുടെ സ്വാധീനമുള്ള ഖൗട്ട പ്രവിശ്യയിലെ ധൗമയില്‍ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയെന്ന നിലയില്‍ സിറിയന്‍ സര്‍ക്കാരിന്റെ രാസായുധ സംഭരണ മേഖലയ്‌ക്കെതിരെ യുഎസ്-യുകെ ഫ്രാന്‍സ് സഖ്യവും മിസൈല്‍ ആക്രമണം നടത്തി.
എന്നാല്‍ രാസായുധ പ്രയോഗം നടത്തി എന്ന യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ആരോപണം സിറിയയും സഖ്യ കക്ഷിയായ റഷ്യയും നി,ധേിക്കുകയായിരുന്നു.
രാസായുധം പ്രയോഗിച്ചു എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ സേനയ്‌ക്കെതിരെ യുഎസിനും സഖ്യകക്ഷികള്‍ക്കും ആക്രമണം നടത്താന്‍ അവര്‍ ബോധപൂര്‍വം ഒരു കാരണം കണ്െട്തതുകയാണെന്നുമാണ് സിറിയയും റഷ്യയും വാദിച്ചത്. അതിനിടയില്‍ പടിഞ്ഞാറന്‍ ഹോംസ് നഗരം ലക്ഷ്യമാക്കിവന്ന മിസൈല്‍ ആക്രമണം പ്രതിരോധിച്ചതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.
ഹോംസിലെ സിറിയന്‍ സൈനിക താവളമായ ഷൈറാത്ത് എയര്‍ ബെയ്‌സിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആരാണ് ആക്രമണത്തിനുപിന്നിലെന്ന് വ്യക്തമല്ല.
ഇറാനിയന്‍ ഹെസ്ബുള്ള സായുധ സേന പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്‌സിലെ കിഴക്കന്‍ ദമൈറിലുള്ള സൈനികത്താവളത്തെ ലക്ഷ്യമാക്കി വന്ന മൂന്നു മിസൈലുകള്‍ തകര്‍ത്തെന്നും പറയുന്നു.

Other News

 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
 • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
 • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
 • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here