ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു: ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

Mon,Apr 16,2018


ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ തിങ്കഴാഴ്ചയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നല്‍കുന്ന പരാതിയില്‍ അനുകൂല വിധിയുണ്ടായ സാഹചര്യത്തില്‍ ഒരോരുത്തര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാനാവും. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ' ടാഗ് സജഷന്‍' സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു.

ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. ഫെയ്‌സ്ബുക്ക് സിഇഓ അമേരിക്കന്‍ ജനപ്രതിനിധികള്‍ക്ക് മുമ്പില്‍ വിചാരണ നേരിട്ടതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ' ടാഗ് സജഷന്‍' ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. അടുത്തിടെ മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അക്കാര്യം ചിത്രത്തിലുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ അറിയിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനവും ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.

അതേസമയം ബ്രിട്ടന്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് ഈ സേവനം നല്‍കുന്നില്ല.

Other News

  • പാക് സൈന്യം ഇന്ത്യയുമായി സമാധാനം കാംക്ഷിക്കുന്നു?
  • നിസ്സാന്റെ ആഗോള ഡിജിറ്റല്‍ ഹബ് തിരുവനന്തപുരത്ത് തുടങ്ങി
  • കളീക്കല്‍ പുത്തന്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി
  • കാറ്റ് ബിജെപിക്ക് എതിര്
  • റിസര്‍വ് ബാങ്കില്‍ ഇനി 'വിധേയന്‍'
  • മെങ്ങിന്റെ അറസ്റ്റ്: യുഎസ്-ചൈന ബന്ധങ്ങളില്‍ സംഘര്‍ഷം
  • ഫ്രാന്‍സിസ് കൊടകുത്തുംപറമ്പില്‍ നിര്യാതനായി
  • അന്നമ്മ ഉമ്മന്‍ നിര്യാതയായി
  • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
  • Write A Comment

     
    Reload Image
    Add code here