ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലുള്ള സ്‌കൂളില്‍ കൂട്ടക്കൊല; കുറഞ്ഞത് 17 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു, പുറത്താക്കപ്പെട്ട മുന്‍ വിദ്യാര്‍ഥി സംഹാരകനായി

Wed,Feb 14,2018


പാര്‍ക്ക് ലാന്‍ഡ് (ഫ്‌ളോറിഡ): അമേരിക്കയെ നടുക്കി ക്കൊണ്ട് ഫ്‌ളോറിഡയിലെ സ്‌കൂളില്‍ കൂട്ടക്കൊല. സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ വിദ്യാര്‍ഥി നിക്കോളാസ് ക്രൂസാണ് സംഹാരകനായത്.
സ്‌കൂളിനു പുറത്ത് വെടിവയ്പ് ആരംഭിച്ച 19 കാരനായ ക്രൂസ് പിന്നീട് സ്‌കൂള്‍ കെട്ടിടത്തിനകത്തു കടന്ന് തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. സ്‌കൂളിനു പുറത്ത് മൂന്നു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കെട്ടിടത്തിനകത്ത് 12 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ പിന്നീട് മരണത്തിനു കീഴടങ്ങി. ആശുപത്രിയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വന്‍ ദുരന്തമാണിതെന്നും, വിവരിക്കാന്‍ വാക്കുകളില്ലെന്നും ബ്രൊവാര്‍ഡ് കൗണ്ടി ഷെരീഫ് സ്‌കോട്ട് ഇസ്രയേല്‍ പറഞ്ഞു. പരിക്കേറ്റ ക്രൂസിനെ ചികിത്സയ്ക്ക് വിധേയമാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു.
പാര്‍ക്ക്‌ലാന്‍ഡിലേക്ക് മയാമിയില്‍ നിന്ന് ഒരു മണിക്കൂര്‍ ഡ്രൈവുണ്ട്. വെടിവയ്പ് ഉണ്ടായതോടെ ഡെസ്‌കുളുടെ അടിയിലും, ക്ലോസറ്റിലുമൊക്കെയായി വിദ്യാര്‍ഥികള്‍ രക്ഷ തേടി. 19 വിദ്യാര്‍ഥികളുമായി 40 മിനിറ്റ് ക്ലോസറ്റില്‍ ഒളിച്ചിരുന്നതായി ഒരു അധ്യാപിക പറഞ്ഞു. ആറാഴ്ച മുമ്പ് വെടിവയ്പ് ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിയെപ്പറ്റി സ്‌കൂളില്‍ പരിശീലനം നല്‍കിയിരുന്നു.

Other News

 • സര്‍ക്കാരിന്റെ കര്‍ശന നിലപാട് വിജയിച്ചു; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
 • യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​പെ​ട​ൽ: 13 റ​ഷ്യ​ക്കാ​ർ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി
 • കര്‍ശന തോക്കു നിയന്ത്രണം ആവശ്യപ്പെട്ട് ഫ്‌ളോറിഡ സ്‌കൂള്‍ കൂട്ടക്കൊല അതിജീവിച്ച വിദ്യാര്‍ഥികള്‍ വാഷിംഗ്ടണില്‍ മാര്‍ച്ച് നടത്തും
 • തോക്കുലോബിയെ സഹായിക്കുന്ന ട്രമ്പിനോട് ഫ്‌ളോറിഡ സ്‌കൂള്‍ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട 18 കാരി വിളിച്ചു പറഞ്ഞു 'ഷെയിം ഓണ്‍ യു'
 • കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തി; വ്യാപാരബന്ധം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവയ്ക്കും
 • ട്രമ്പിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മോഡല്‍ രംഗത്ത്
 • ഫ്‌ളോറിഡ സ്‌കൂള്‍ കൂട്ടക്കൊല; എഫ്.ബി.ഐ അലസത കാട്ടി, ജനുവരി അഞ്ചിന് അക്രമിയെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ല
 • കുട്ടികളെ വെടിവെച്ചത് പിശാചുക്കളുടെ നിര്‍ദേശമനുസരിച്ചെന്ന് പത്തൊമ്പതുകാരന്റെ മൊഴി
 • നിക്കോളാസ് എത്തിയത് വെടിക്കോപ്പു ശേഖരവുമായി; മൂന്നു മിനിറ്റു നീണ്ട വെടിവയ്പിനു ശേഷം സബ്‌വേയില്‍ പോയി ജ്യൂസ് കഴിച്ചു, പിന്നീട് മക്‌ഡൊണാള്‍ഡ്‌സിലേക്ക് പോയി
 • ഫ്‌ളോറിഡ ഹൈസ്‌ക്കൂള്‍ കൂട്ടക്കുരുതി; ജീവന്‍ പണയപ്പെടുത്തി അക്രമിയെ തടഞ്ഞ ഇന്ത്യന്‍ വംശജയായ അധ്യാപികയ്ക്ക് അഭിനന്ദന പ്രവാഹം
 • ഫ്‌ളിപ്കാര്‍ട്ടിന്റെ 40 ശതമാനത്തിലധികം ഓഹരി വാള്‍മാര്‍ട്ട് വാങ്ങും; ഇന്ത്യയില്‍ ആമസോണിനു വെല്ലുവിളി ഉയര്‍ത്താന്‍ ഈ ഇടപാട് സഹായിക്കുമെന്ന് പ്രതീക്ഷ
 • Write A Comment

   
  Reload Image
  Add code here