ദല്‍ഹിയിലും യുപിയിലും ഗുജറാത്തിലും സ്‌ഫോടന പരമ്പരകള്‍ സൃഷ്ടിച്ച് മുങ്ങിയ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയില്‍

Wed,Feb 14,2018


ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവും ഭീകരസംഘടയക്കുവേണ്ടി ബോംബുകള്‍ നിര്‍മ്മിച്ചയാളും ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പരകള്‍ക്കു നേതൃത്വം കൊടുത്തയാളുമായ ആരിസ് ഖാന്‍ പിടിയിലായതായി ഡല്‍ഹിപോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഭീകര പ്രവര്‍ത്തനത്തിനിറങ്ങിയ ആരിസ് ഖാന്‍ 2007 ലും 2008 ലും ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ മുഖ്യപങ്ക് വഹിച്ചെന്നാണ് പോലീസ് വെളിപ്പെടുത്തല്‍.
ഈ സ്‌ഫോടനങ്ങളിലാകെ 165 പേര്‍ കൊല്ലപ്പെടുകയും 535 പേര്‍ക്ക് പരിക്കേല്‍ക്കികയും ചെയ്തിരുന്നു. 2008 സെപ്തംബര്‍ 19ന് ദല്‍ഹി ജാമിയ നഗറിലുള്ള ബാറ്റ്‌ല ഹൗസില്‍ മറ്റു നാല് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം എത്തിയിരുന്നു. ജാനിയ നഗറില്‍ ഭീകരര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ 2 മുജാഹുദീന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഭീകര വേട്ടയ്ക്ക് നേതൃത്വം നല്‍കിയിരുന്ന എന്‍കൊണ്ടര്‍ സ്‌പെഷ്യലിസ്റ്റ് മോഹന്‍ ചന്ദ് ശര്‍മയും പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടിരുന്നു.
ഇവിടെ നിന്ന് രക്ഷപ്പെട്ട ആരിസ് ഖാന്‍ നേപ്പാളിലേക്ക് കടന്ന് സലിം എന്ന വ്യജപ്പേരില്‍ പിന്നീട് നേപ്പാള്‍ പൗരത്വവും നേപ്പാളി പാസ്‌പോര്‍ട്ടും നേടുകയും ചെയ്തു. നേപ്പാള്‍ ജീവിതത്തിനിടെ തുടക്കത്തില്‍ റസ്റ്ററന്റ് നടത്തുകയും പിന്നീട് വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി ജോലിനോക്കുകയും ചൈയ്തു.
ഇതിനിടയില്‍ വീണ്ടും ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ റിയാസ് ഭട്കലുമായി ബന്ധം സ്ഥാപിക്കുകയും റിയാസിന്റെ പ്രേരണയാല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാനമ്പത്തിക ശേഖരണത്തിനായി 2014ല്‍ സൗദി അറേബ്യയിലേക്ക് പോവുകയും ചെയ്തു. ഭീകര ബന്ധം പുറത്തുവരാതിരിക്കാന്‍ സൗദിയില്‍ തൊഴിലാളിയായി ജോലി കണ്ടെത്തുകയും സംഘടയോട് ആഭിമുഖ്യമുള്ളനിരവധിപേരെ കണ്ടെത്തുകയും ചെയ്തു. 2017 ല്‍ സൗദിയില്‍ നിന്ന് നേപ്പാളിലെത്തിയ ഖാന്‍ അവസരം കിട്ടുമ്പോള്‍ ഇന്ത്യയിലും വന്നു പോയി.
പഴയ ബന്ധങ്ങള്‍ പതുക്കുന്നതിനായി ഇന്ത്യയിലേക്കു വന്നുപോകുന്നതിനിടയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്.

Other News

 • ബഹിരാകാശത്ത് 2022നുള്ളില്‍ ഇന്ത്യന്‍ ദേശീയ പതാക പാറിക്കുമെന്ന് പ്രധാനമന്ത്രി
 • ഉത്തരാഖണ്ഡിലെ പശുക്കളുടെ നിയമപരമായ സംരക്ഷകര്‍ തങ്ങളാണെന്ന് ഹൈക്കോടതി
 • നോയിഡയില്‍ 43 പേര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ ഐ.ടി എന്‍ജിനിയര്‍; 21 പേര്‍ക്കെതിരെ കേസെടുത്തു
 • ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്യപ്പെട്ട പകുതിപ്പേരും നിശ്ചിത യോഗ്യതയുള്ളവരോയെന്ന് കേന്ദ്രത്തിന് സംശയം
 • കൂടുതല്‍ സീറ്റുകളുമായി 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി മോഡി
 • സൗഹൃദ ദിനത്തില്‍ പിതാവിന്റെ 46 ലക്ഷം രൂപ അപഹരിച്ച് കൗമാരപ്രായക്കാരന്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചു
 • എന്‍.ഡി.എയുടെ ഹരിവംശ് നാരായണ്‍ സിംങ് രാജ്യസഭാ ഉപാധ്യാക്ഷന്‍
 • കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച രാജാജി ഹാളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു
 • രാഷ്ട്രീയവും, സാഹിത്യവും, സിനിമയും സമന്വയിപ്പിച്ച അപൂര്‍വ പ്രതിഭ
 • കലൈജ്ഞര്‍ ഇനി ഓര്‍മ; തമിഴകം കേഴുന്നു, വിടവാങ്ങിയത് ട്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍
 • കരുണാനിധിയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരമായി; ആശുപത്രിക്കുമുന്നില്‍ പ്രവര്‍ത്തക പ്രവാഹം
 • Write A Comment

   
  Reload Image
  Add code here