ദക്ഷിണകൊറിയയിലെ പിയോങ് ചാങ് വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയ നല്‍കേണ്ടത് 2.6 ദശലക്ഷം ഡോളര്‍

Wed,Feb 14,2018


സിയോള്‍: ദക്ഷിണകൊറിയയിലെ പിയോങ് ചാങ് വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയ നല്‍കേണ്ടത് 2.6 ദശലക്ഷം ഡോളര്‍.
ബുധനാഴ്ച ദക്ഷിണകൊറിയ അംഗീകരിച്ച ഒളിമ്പിക് ബജറ്റിലാണ് ഉത്തരകൊറിയ നല്‍കേണ്ട തുകയെപ്പറ്റി ധാരണയായത്. ഇരു കൊറിയകളും തമ്മിലുള്ള ശീതസമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് എത്തിയിരുന്നു.
വിന്റര്‍ ഒളിമ്പിക്കിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ കിം യോ ജോങ് ദക്ഷിണകൊറിയയുടെ ആതിഥ്യ മര്യാദയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
മൂന്നു ദിവസം സിയോളിന്റെ ആതിഥ്യം നുകര്‍ന്ന കിം യോ ജോങ് ഉത്തരകൊറിയയിലേക്ക് മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയന്‍ കായിക സംഘത്തിന്റെ ചെലവു സംബന്ധിച്ച് നല്‍കേണ്ട തുകയെപ്പറ്റിയുള്ള അറിയിപ്പ് പുറത്തുവന്നത്. സംഘത്തിന്റെ യാത്രാചെലവുകള്‍, ഹോട്ടല്‍ താമസം, ആഹാരം, മറ്റു ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയാണ് 2.6 ദശലക്ഷം ഡോളര്‍ നല്‍കേണ്ടത്.
ഉത്തരകൊറിയന്‍ സംഘത്തില്‍ 229 ചിയര്‍ ലീഡര്‍മാരും, 140 കലാകാരന്മാര്‍ ഉള്‍പ്പെട്ട ഡെമോണ്‍സ്‌ട്രേഷന്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു. ഇതിനുപുറമെ ഉത്തരകൊറിയയുടെ 22 കായിക താരങ്ങള്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തതിന്റെ ചെലവുകള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രത്യേകം നല്‍കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Other News

 • ഖഷോഗിയുടെ 'തിരോധാനം'; ഇസ്താംബൂളിലെ സൗദി കോണ്‍സുലിന്റെ വസതി പരിശോധിക്കുന്നു; കോണ്‍സുല്‍ രാജ്യം വിട്ടു
 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
 • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
 • ചൈനയില്‍ വില്‍പന ഇടിഞ്ഞു; ജഗ്വാറിന്റെ യു.കെ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു
 • കാണാതായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന
 • ചൈനാക്കാരനായ ഇന്റര്‍പോള്‍ പ്രസിഡന്റ് രാജിവച്ചു; കാണാനില്ലെന്ന് ഭാര്യ പരാതിപ്പെട്ട പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുകയാണെന്ന് ചൈന
 • സൗദി മാധ്യപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി
 • അമേരിക്കന്‍ ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും; ഡോളറിനു പകരം രൂപയില്‍ വ്യാപാരം
 • ഐ.എസ് ഭീകരരുടെ അടിമയില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിലേക്ക്; ഇത് യസീദി യുവതി നാദിയ മുരാദിന്റെ കരളലയിപ്പിക്കുന്ന അതിജീവനം
 • യു.എസ് ഉപരോധ ഭീഷണി അവഗണിച്ച്‌ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു
 • Write A Comment

   
  Reload Image
  Add code here