നീലചലച്ചിത്ര നടിയ്ക്ക് കൊടുത്തത് തന്റെ പോക്കറ്റിലെ പണമാണെന്ന് ട്രമ്പിന്റെ അഭിഭാഷകന്‍; പ്രസിഡന്റില്‍ നിന്നോ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നോ പണം തിരിച്ച് ഈടാക്കിയിട്ടില്ലെന്നും വെളിപെടുത്തല്‍

Wed,Feb 14,2018


വാഷിങ്ടണ്‍: ട്രമ്പിനെതിരെ ലൈംഗികാരോപണമുന്നയിച്ച നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന് നല്‍കിയത് തന്റെ സ്വന്തം പണമാണെന്ന് പ്രസിഡന്റ് ട്രമ്പിന്റെ അഭിഭാഷകനായിരുന്ന മൈക്കള്‍ ഡി കോഹന്‍. 1,30,000 ഡോളര്‍ താന്‍ നീലചലച്ചിത്ര നടിയ്ക്ക് കൈമാറി എന്ന കാര്യം ന്യൂയോര്‍ക്ക് ടൈംസിനോടാണ് കോഹന്‍ വെളിപെടുത്തിയത്. സ്വന്തം പോക്കറ്റിലുള്ള പണമാണ് സ്റ്റോമി ഡാനിയേലിന് നല്‍കിയതെന്നും ട്രമ്പില്‍ നിന്നും ട്രമ്പുമായി ബന്ധപ്പെട്ട മറ്റാരില്‍ നിന്നും താന്‍ അത് തിരിച്ച് ഈടാക്കിയിട്ടില്ലെന്നും കോഹന്‍ പറഞ്ഞു.

ട്രമ്പ് ഓര്‍ഗൈനൈസേഷന്റെ കൗണ്‍സിലറായി പത്തുവര്‍ഷത്തോളം ജോലി ചെയ്തിരുന്നയാളാണ് മൈക്കല്‍ കോഹന്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ ട്രമ്പിനെതിരെ ലൈംഗീക ആരോപണവുമായി നടി പരസ്യമായി രംഗത്തെത്തിയിരുന്നതായും ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രമ്പിന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് പണം എടുത്തതെന്ന് ആരോപണമുണ്ടായി. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് കോഹന്‍ രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ താങ്കള്‍ പണം കൊടുത്തതിനെക്കുറിച്ച് ട്രമ്പിന് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തില്‍ നിന്നും കോഹന്‍ ഒഴിഞ്ഞുമാറി. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നതുമില്ല.

Other News

 • പെന്‍സില്‍വാനിയയിലെ വൈദികര്‍ ആയിരിക്കണക്കിനു കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ഗ്രാന്‍ഡ് ജൂറി; ആരോപണങ്ങള്‍ മൂടിവയ്ക്കാന്‍ സഭ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തല്‍
 • ക​ള​നാ​ശി​നി അ​ർ​ബു​ദ​മു​ണ്ടാ​ക്കി: കാ​ലി​ഫോ​ര്‍ണി​യ​യി​ലെ സ്‌​കൂ​ള്‍ തോ​ട്ട​പ​രി​പാ​ല​കനു മൊണ്‍സാന്റോ 28.9 കോ​ടി ഡോ​ള​ർ നല്‍കണം
 • ഇന്ത്യക്കാരുൾപ്പെടെ അനധികൃതമായി കുടിയേറിയ 100 പേർ ഹൂസ്​റ്റൺ ഏരിയയിൽ പിടിയിൽ
 • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ തിരുനാള്‍ ആഘോഷിക്കുന്നു
 • ലീഗ് സിറ്റി ഓണാഘോഷത്തിന് ഒരുങ്ങി
 • ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണാഘോഷം ഓഗസ്റ്റ് 19 ന്
 • വനിതാ സമാജത്തിന്റെ സമ്മേളനം നടത്തി
 • ഡാളസില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിക്കുന്നു
 • ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം; പേപ്പല്‍ നുണ്‍ഷ്യോ മുഖ്യാതിഥി
 • ഒന്നിനോടും പ്രത്യേക മമത ഇല്ലാത്തതാകണം സന്യാസ ജീവിതം: ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ്
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; ലോഗോ പ്രകാശനം ചെയ്തു
 • Write A Comment

   
  Reload Image
  Add code here