ഇന്ത്യയില്‍ ഇനിയും പാക് തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി തലവന്‍ ഡാന്‍ കോട്‌സ്

Wed,Feb 14,2018


വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദി വിഭാഗങ്ങള്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നത് തുടരുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി . ഇരു രാജ്യങ്ങള്‍തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്‌സ് ചൂണ്ടിക്കാണിക്കുന്നു. ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായിത്തന്നെ തുടരും. നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലുകള്‍ തുടരും. ഇന്ത്യയില്‍ കൂടുതല്‍ ശക്തമായ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നും ഡാന്‍ കോട്‌സ് പറഞ്ഞു.

പുതിയ ആണവായുധ ശേഷികള്‍ നേടിക്കൊണ്ട് അമേരിക്കയുടെ താല്‍പര്യങ്ങളെ തുടര്‍ച്ചയായി വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാന്‍. തീവ്രവാദികളുമായി കൈകോര്‍ത്തുകൊണ്ട് മുന്നോട്ടുപോകുന്ന പാകിസ്ഥാന്‍, തീവ്രവാദ വിരുദ്ധ സഹകരണത്തിന് തയ്യാറാകാതെ ചൈനയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കവെ കോട്‌സ് പറഞ്ഞു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും തയ്യാറെടുക്കുന്നതും പാകിസ്ഥാനിലെ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ വെച്ചാണ്. ഇരു രാജ്യങ്ങളിലും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും കോട്‌സ് മുന്നറിയിപ്പു നല്‍കി.

Other News

 • കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു
 • നരേന്ദ്ര മോഡിയുടെ പ്രഭാഷണം ശ്രവിക്കാനായി ദളിത് വിദ്യാര്‍ത്ഥികളെ കുതിരാലയത്തിലേക്ക് മാറ്റി
 • പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം അംബാനി കുടുംബത്തിലേക്കും നീളുന്നു
 • ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ 20 നക്‌സലുകളെ വധിച്ചതായി പോലീസ് മേധാവി; രണ്ടുപോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • മേഘാലയയില്‍ മൈന്‍ സ്‌ഫോടനത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു
 • ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; അയ്യായിരം കോടി രൂപയോളം തിരിച്ചടയ്ക്കാനുള്ള വിക്രം കോത്താരി രാജ്യം വിട്ടതായി സൂചന
 • ഛത്തീസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍: രണ്ടുപോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • ആന്ധ്രയിലെ തടാകത്തില്‍ ഏഴു മൃതശരീരങ്ങള്‍ കണ്ടെത്തി; മരണം എങ്ങനെയെന്നറിയാതെ പോലീസ്
 • സുന്‍ജ്വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലെത്തിയത് ജൂണിലെന്ന്
 • സുന്‍ജ്വാനിലെ സൈനിക ക്യാമ്പ് ആക്രമണത്തിലൂടെ ഭീകരര്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ചെന്ന് മസൂദ് അസ്ഹര്‍
 • 700 മുറികളുള്ള ബിജെപി ദേശീയ ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു
 • Write A Comment

   
  Reload Image
  Add code here