പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ അയല്‍വാസി പിടിയില്‍

Wed,Feb 14,2018


ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ കൊലപ്പെടുത്തി സ്യൂട്ട് കെയ്‌സില്‍ ഒളിപ്പിച്ചുവെച്ച അയല്‍വാസി അറസ്റ്റില്‍.
ഉത്തര്‍പ്രദേശ് സ്വദേശിയും കുട്ടിയുടെ അയല്‍വാസിയുമായ അവദേശ് സാക്യ എന്നയാളാണ് പിടിയിലായത്. കുട്ടിയെ കാണാതായതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാനും തിരച്ചില്‍ നടത്താനും വീട്ടുകാര്‍ക്കൊപ്പം നിന്നയാളാണ് അഭിനയത്തിനൊടുവില്‍ കുടുങ്ങിയത്.
ജനുവരി ഏഴിനു വൈകിട്ടാണ് ഉത്തര ഡല്‍ഹിയിലെ നാഥുപുരയില്‍നിന്ന് ആശിഷ് എന്ന ഏഴുവയസ്സുകാരനെ കാണാതായത്.
37 ദിവസങ്ങള്‍ക്കു ശേഷം സാക്യയുടെ വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉത്തരപ്രദേശിലെ ഇറ്റാ സ്വദേശിയായ സാക്യ, താന്‍ സിവില്‍ സര്‍വീസിനു തയാറെടുക്കുകയാണെന്നും മൂന്നു തവണ പരീക്ഷ എഴുതിയിരുന്നുവെന്നുമാണ് പൊലീസിനോട് പറഞ്ഞത്. അതേസമയം, സിബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നായിരുന്നു ഇയാള്‍ ആശിഷിന്റെ കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
ആശിഷിനെ കാണാതായപ്പോള്‍ തനിക്ക് സിബിഐയിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടെന്നും അന്വേഷണം അങ്ങോട്ടുമാറ്റാമെന്നും സാക്യ പറഞ്ഞു.
കുട്ടിയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ സ്‌പെഷല്‍ സെല്ലിന്റെയും സഹായം തേടാമെന്നും ഇയാള്‍ ഉറപ്പുനല്‍കിയിരുന്നു. കുട്ടിയുടെ തിരോധാനത്തിനുശേഷം നാലാഴ്ചയോളം കുട്ടിയുടെ വീട്ടില്‍തന്നെയായിരുന്നു സാക്യ കഴിഞ്ഞിരുന്നത്. ആഹാരം കഴിച്ചതും അന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ പോയതും സാക്യയ്‌ക്കൊപ്പം തന്നെയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
അയല്‍ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ തന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ വരാതിരിക്കാന്‍ ഇയാള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍ പെടുത്തിയ ചിലരോട് എലിചത്തതിന്റെ ആണെന്ന് പറഞ്ഞു. തെളിവിനായി എലികളെ കൊന്നിട്ടത് കാണിക്കുകയും എയര്‍ ഫ്രഷ്‌നര്‍ അടിച്ച് ദുര്‍ഗന്ധം ഒഴിവാക്കുകയും ചെയ്തിരുന്നു. കുടുംബത്തില്‍ നിന്ന് പണം തട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Other News

 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
 • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
 • റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് യാത്രക്കാര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here