വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം

Fri,Jan 19,2018


നാല് ആഴ്ചയിലെ വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് അടുത്തിടെയുള്ള ഒരു പഠനം കണ്ടെത്തി. കാമ്ബ്രിഡ്ജ് സര്‍വകലാശാ ലയിലെ ഗവേഷകരായ കേ-ടീ ഖായും പ്രൊഫസര്‍ നിതാ ഫോര്‍വിയും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ഇതിനായി ഇവര്‍ ഹൃദയസംബന്ധമായ പ്രയാസങ്ങളോ പ്രമേഹമോ ഉള്ള 50 നും 75 നും ഇടയിലുള്ള 94 വോളണ്ടിയര്‍മാരെ തെരെഞ്ഞെടുത്തു. ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു.
ഇവര്‍ക്ക് ഓരോ ദിവസവും 50 ഗ്രാം അല്ലെങ്കില്‍ മൂന്നു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ അല്ലെങ്കില്‍ ഉപ്പില്ലാത്ത വെണ്ണ എന്നിവ കഴിക്കാന്‍ കൊടുത്തു.നാലു ആഴ്ച അവര്‍ അങ്ങനെ പിന്തുടര്‍ന്നു.
ഇത് പതിവായി കഴിക്കുന്നത് എങ്ങനെയാണ് വോളന്റിയര്‍മാരുടെ കൊളസ്‌ട്രോളിന്റെ ലെവലിനെ ബാധിക്കുന്നത് എന്ന് അവര്‍ വിശകലനം ചെയ്തു.''ചീത്ത കൊളസ്‌ട്രോള്‍'' എന്നറിയപ്പെടുന്ന എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് 10 ശതമാനം വെട്ടിക്കുറച്ചുവെന്ന് അവര്‍ക്ക് കണ്ടെത്താനായി.
ഒലിവ് ഓയില്‍ കഴിച്ചവര്‍ക്ക് എല്‍.ഡി.എല്‍ അളവ് കുറയുകയും എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് അഞ്ച് ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. ഇത് നല്ല കൊളസ്‌ട്രോള്‍ എന്ന് അറിയപ്പെടുന്നു.
അതേസമയം, വെളിച്ചെണ്ണ കഴിച്ച പങ്കാളികള്‍ എച്ച്ഡിഎല്‍(നല്ല കൊളസ്ട്രോള്‍ ) അളവില്‍ 15 ശതമാനം ശരാശരി വര്‍ദ്ധിച്ചു.

Other News

  • ര​ണ്ടു നൂ​റ്റാ​ണ്ടു മു​മ്പ് വാ​ട്ട​ർ ലൂ​വിൽ വീ​ണ നെപ്പോളിയന്റെ തൊ​പ്പി​ക്ക്​ നാ​ലു ല​ക്ഷം ഡോ​ള​ർ
  • ഫാമിലി സെപ്പറേഷന്‍ പോളിസിയെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനിടെ എംഎസ്എന്‍ബിസിയിലെ അവതാരക പൊട്ടിക്കരഞ്ഞു-വീഡിയോ
  • ഇന്ത്യന്‍ തട്ടിപ്പുകാരുടെ അഭയകേന്ദ്രമായി യുകെ മാറുന്നതെന്ത്?
  • ഒരു സഖ്യത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ബിജെപി ഓര്‍ത്തത് കഴിഞ്ഞയാഴ്ച
  • ഇസ്‌ലാമിക സ്റ്റേറ്റിനുള്ള മറുപടി മതേതര ജനാധിപത്യമെന്ന് എം ജെ അക്ബര്‍
  • പെറു ഗോളടിച്ചാല്‍ വസ്ത്രമുരിയുമെന്ന് മോഡല്‍, ഗോളടിക്കാതെ തോറ്റതോടെ വാഗ്ദാനം നിറവേറിയില്ല
  • ലോകകപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോ ജര്‍മ്മനിയെ തോല്‍പിക്കാന്‍ കാരണം അമ്മൂമ്മ ടിവിയിലൂടെ നല്‍കിയ അനുഗ്രഹമാണെന്ന് ആരാധകര്‍
  • സമ്പദ്ഘടന ചലിക്കുന്നത് ഒറ്റ വീലിലെന്നു പി ചിദംബരം
  • പാസ്റ്റര്‍ ജിജി ചാക്കോ നിര്യാതനായി
  • ഉപഭോഗ വസ്തുക്കളുടെ മേഖലയില്‍ ബാബാമാരുടെ കടന്നുകയറ്റം
  • ചൈനയുടെ ഇസഡ് ടി ഇ കമ്പനി ഒരു ബില്യണ്‍ ഡോളര്‍ പിഴ നല്‍കണം
  • Write A Comment

     
    Reload Image
    Add code here