വിമാനത്താവളങ്ങളിൽ ഭീകരാക്രമണ ഭീഷണി; രാജ്യമെങ്ങും കനത്ത ജാഗ്രത

Sun,Jan 14,2018


ന്യൂഡല്‍ഹി : രാജ്യത്തെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താൻ ഭീകരർ പദ്ധതിയിട്ടതായി പിടിയിലായ ഭീകരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതയിൽ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭീകരര്‍, വിമാനത്താവളങ്ങള്‍ ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി സിഐഎസ്എഫ് അറിയിച്ചു. പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹായത്തോടെ ലഷ്‌കറെ തയിബ, ഹിസ്ബുള്‍ മുജാഹുദീന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിപ്പബ്ലിക് ദിനാഘോഷദിവസം ദല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി, ഈയിടെ ഉത്തര്‍പ്രദേശില്‍ പിടിയിലായ ഭീകരന്‍ വെളിപ്പെടുത്തിയിരുന്നു.

Other News

 • പാക്കിസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ അമൃത്‌സറില്‍ നിന്നുള്ള കൗമാരപ്രായക്കാരനെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി
 • പ്രധാനമന്ത്രി മോഡിയെ കൊലപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതി അറസ്റ്റില്‍
 • ജസീക്ക ലാല്‍ വധക്കേസ് പ്രതിക്ക് മാപ്പു നല്‍കുന്നു; മോചനത്തെ എതിര്‍ക്കുകയില്ലെന്ന് ജസീക്കയുടെ സഹോദരി സബ്രീന ലാല്‍
 • സുപ്രീകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ നല്‍കിയ നോട്ടീസ് ഉപരാഷ്ട്രപതി തള്ളി
 • ഡ്രൈവര്‍ മുസ്ലിമായതു കൊണ്ട് ഒല ടാക്‌സി സര്‍വീസ് വേണ്ടെന്നു വച്ച വി.എച്ച്.പി നേതാവ് വിവാദക്കുരുക്കില്‍
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് കൊലക്കയര്‍ നല്‍കുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
 • മഹാരാഷ്ട്രയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
 • ഭാര്യയില്‍ സംശയം: 17 കാരനായ പിതാവ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇടിച്ചു കൊന്നു
 • സിപിഎം പാര്‍ട്ടികോണ്‍ഗ്രസിനു സമാപനം; യെച്ചൂരി വീണ്ടും ദേശീയ ജനറല്‍ സെക്രട്ടറി; കേന്ദ്രക്കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍
 • എയര്‍ ഇന്ത്യ വിമാനം ഇളകി ആടി; മൂന്നു യാത്രക്കാര്‍ക്ക് പരിക്ക്, വിന്‍ഡോ പാനല്‍ നിലം പതിച്ചു
 • മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു; ജനാധിപത്യ സംരക്ഷണത്തിനായി രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് പ്രഖ്യാപനം
 • Write A Comment

   
  Reload Image
  Add code here