ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇന്ത്യയുടെ ഊഷ്മള സ്വീകരണം

Sun,Jan 14,2018


ന്യൂഡല്‍ഹി: ആറു ദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേലി നിക്ഷേപ സംഘത്തിനും ഉജ്ജ്വല സ്വീകരണം. ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിച്ചു. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ്​ നെതന്യാഹു ഇന്ത്യയിലെത്തിയിരിക്കുന്നത്​. ​സൈബര്‍ സെക്യൂരിറ്റി, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 130 ഒാളം ഇ​സ്രായേല്‍ പ്രതിനിധികളാണ്​ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെത്തിയിരിക്കുന്നത്​. നെതന്യാഹു ഇന്നു തന്നെ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്​ച നടത്തും. തിങ്കളാഴ്​ച രാവിലെ 10 മണിക്ക്​ രാഷ്​ട്രപതി ഭവനില്‍ വെച്ചാണ്​ ഒൗദ്യോഗിക സ്വീകരണ ചടങ്ങ്​ നടക്കുക. 10.30 ന്​ അദ്ദേഹം മഹാത്​മാ ഗാന്ധി സ്​മാരകത്തില്‍ പുഷ്​പാര്‍ച്ചന നടത്തും. ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദുമായും ചര്‍ച്ച നടത്തും ഡല്‍ഹിക്കു പുറമേ മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. ഇന്തോ-ഇസ്രയേലി സി.ഇ.ഒ ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.കടല്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള ഗാല്‍ മൊബൈല്‍ എന്ന വാഹനമാണ് നെതന്യാഹു നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കുക. 1,11,000 ഡോളര്‍ വില വരുന്ന ഇൗ വാഹനത്തിന്​ ദിവസത്തില്‍ 20,000 ലിറ്റര്‍ കടല്‍ ജലം ശുദ്ധീകരിക്കാനും 80,000 ലിറ്റര്‍ നദി/കായല്‍ ജലം ശുദ്ധീകരിക്കാനും ശേഷിയുണ്ട്​. 1992 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു.

Other News

 • കേള്‍വി ശേഷിയും സംസാരശേഷിയുമില്ലാത്ത യുവതിയെ നാലു സൈനികര്‍ പീഡിപ്പിച്ചെന്ന് പരാതി
 • ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് അജ്ഞാതനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
 • ശബരിമല സ്ത്രീ പ്രവേശനം അടക്കം സുപ്രീംകോടതി വിധികളില്‍ തെറ്റു സംഭവിച്ചെന്ന് മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • Write A Comment

   
  Reload Image
  Add code here