പാക്കിസ്ഥാന്റെ ആണവശേഷിയില്‍ ഇന്ത്യക്ക് സംശയമുണ്ടെങ്കില്‍ തീര്‍ത്തുകൊടുക്കാമെന്ന് വിദേശകാര്യമന്ത്രി

Sat,Jan 13,2018


ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്.
നിരുത്തരവാദപരമായ പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവി നടത്തിയത്. പാക്കിസല്ഥാനുമായി ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ആര്‍മി ചീഫിന്റെ പ്രസ്താവനയെ നിരുത്തരവാദ പരമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര കാര്യ വകുപ്പ് വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും പ്രതികരിച്ചു. പാക്കിസ്ഥാന്റെ ആണവ ശക്തിയില്‍ സംശയമുണ്ടെങ്കില്‍ ഇന്ത്യയെ അത് ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും ജനറല്‍ ഗഫൂര്‍ പറഞ്ഞു.
വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ആണവ 'ഭോഷ്‌ക്' തകര്‍ക്കാന്‍ സൈന്യം തയാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്വയം പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ സര്‍വശക്തമാണെന്ന് വിദേശ കാര്യവക്താവും പറഞ്ഞു.

Other News

  • പതിനൊന്നുകാരിയെ ചെന്നൈയില്‍ 17 പേര്‍ മാസങ്ങളോളം പീഡനത്തിന് ഇരയാക്കി
  • സ്മാര്‍ട് ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ പതിനേഴുകാരനെ പത്തൊമ്പതുകാരന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നു
  • ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി
  • യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു
  • ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
  • വാര്‍ഷിക ഫീസ് 2500 രൂപ, സൗജന്യമായി ഇരുചക്ര വാഹനം, ലാപ്‌ടോപ്; വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാന്‍ എന്‍ജിനിയറിംഗ് കോളജുകള്‍ മത്സരിക്കുന്നു
  • ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനോട് അടുത്തമാസം ഹാജരാകണമെന്ന് കോടതി
  • തെരഞ്ഞെടുപ്പുകഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്നത് മതേതര ജനാധിപത്യ സര്‍ക്കാര്‍-സീതാറാം യെച്ചൂരി
  • മോക് ഡ്രില്ലിനായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
  • 'ഹിന്ദു പാക്കിസ്ഥാന്' ബി.ജെ.പി ശ്രമിക്കുമെന്ന് ശശി തരൂരിന്റെ പ്രസ്താവന വിവാദമാകുന്നു
  • Write A Comment

     
    Reload Image
    Add code here