ചെങ്ങന്നൂർ എം.എൽ .എ യും സി പി എം നേതാവുമായ കെ.കെ രാമചന്ദ്രൻ നായർ അന്തരിച്ചു

Sat,Jan 13,2018


ചെന്നൈ: ചെങ്ങന്നൂർ എം.എൽ.എയും സിപിഎം നേതാവുമായ കെ.കെ രാമചന്ദ്രൻ നായർ (65) ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അന്തരിച്ചു. ഒരു മാസമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ഞാറാഴ്ച പുലർച്ചെ നാലേകാലോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. സംസ്ക്കാരം പിന്നീട്. 1953 ൽ ആല പഞ്ചായത്തിലായിരുന്നു ജനനം. പന്തളം എൻ എസ് എസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ സജീവ രാഷ്ടീയത്തിലെത്തി. രണ്ടു തവണ സി പി എം ഏരിയാ സെക്രട്ടറിയായിരുന്നു. 2011 ൽ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കന്നി അങ്കം. ശോഭനാ ജോർജിനോട് പരാജയപ്പെട്ടു. 2016ൽ ത്രികോണ മത്സരത്തിൽ സിറ്റിംഗ് എംഎൽഎ പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി

Other News

 • ശബരിമല; ഭക്തരുടെ വേഷത്തില്‍ അക്രമികള്‍ എത്തുന്നു, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇ.പി.ജയരാജന്‍
 • പമ്പയിലും നിലയ്ക്കലും കമാന്‍ഡോകളെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ
 • തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍
 • ശബരിമലയെച്ചൊല്ലി നടക്കുന്നത് രാഷ്ട്രീയ സമരം; ലക്ഷ്യം കലാപം: ദേവസ്വം മന്ത്രി
 • ശബരിമല; ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ തീരുമാനമായില്ല, 19 ന് വീണ്ടും യോഗം ചേരും
 • നവകേരള നിര്‍മാണം: പിണറായി ബുധനാഴ്ച യു.എ.ഇയിലെത്തും
 • # മി ടൂ: അലന്‍സിയര്‍ക്കെതിരെ ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്
 • പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോയ മാധ്യമ വിദ്യാര്‍ത്ഥികളെ നിലക്കലില്‍ തടഞ്ഞു
 • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി
 • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
 • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
 • Write A Comment

   
  Reload Image
  Add code here