അമേരിക്കന്‍ ഇന്ത്യന്‍ വംശജനായ ഐ.ഐ.ടി എന്‍ജിനിയര്‍ക്ക് മഹാരാഷ്ട്രയില്‍ പരമ്പരാഗത രീതിയില്‍ സ്വവര്‍ഗ വിവാഹം

Sat,Jan 13,2018


മുംബൈ: അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജനായ ഐ.ഐ.ടി എന്‍ജിനിയര്‍ക്ക് മഹാരാഷ്ട്രയിലെ യവത്മളില്‍ പരമ്പരാഗത രീതിയില്‍ ഡിസംബര്‍ മുപ്പതിന് സ്വവര്‍ഗ വിവാഹം. സുപ്രീംകോടതി സ്വവര്‍ഗ വിവാഹം ക്രിമിനല്‍ കുറ്റമാണോ എന്നു തീരുമാനിക്കുന്നതു പരിശോധിക്കുമെന്ന് പറഞ്ഞതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ഈ വിവാഹം നടന്നത്. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമാനസൃതമാണോ എന്ന് ഇനിയും തീരുമാനിക്കാനിരിക്കെയാണ് ഈ വിവാഹം നടന്നിരിക്കുന്നത്.
വിവാഹം നടന്ന ഹോട്ടല്‍ അധികൃതരും, പ്രദേശത്തെ പോലീസ് അധികൃതരും സംഭവം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നത് മറ്റൊരു കാര്യം. യവത്മല്‍ സ്വദേശി റിഷി സത് വാനെ (40) ആണ് വിയറ്റ്‌നാംകാരനായ വിനിനെ ജീവിതസഖിയാക്കിയത്. പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് ഒരു വിളിപ്പാടകലെയുള്ള ഹോട്ടലിലാണ് വിവാഹ ചടങ്ങ് നടന്നത്. കുടുംബാംഗങ്ങള്‍ ഇതിനെ ആദ്യം എതിര്‍ത്തെങ്കിലും റിഷി അവരെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നതെന്ന് റിഷിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കന്‍ രീതിയിലുള്ള വിവാഹം ഒക്‌ടോബറിലായിരുന്നു. മുംബൈ ഐ.ഐ.ടി യില്‍ നിന്ന് എന്‍ജിനിയറിംഗ് ബിരുദം നേടിയ, അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുള്ള റിഷ കാലിഫോര്‍ണിയയിലാണ് ജോലി ചെയ്യുന്നത്. ഒരു കൂട്ടായ്മ മാത്രമാണ് ഹോട്ടലില്‍ നടന്നതെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അഡീഷണല്‍ എസ്പി അമര്‍ സിംഗ് പറഞ്ഞു.

Other News

 • കേള്‍വി ശേഷിയും സംസാരശേഷിയുമില്ലാത്ത യുവതിയെ നാലു സൈനികര്‍ പീഡിപ്പിച്ചെന്ന് പരാതി
 • ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് അജ്ഞാതനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
 • ശബരിമല സ്ത്രീ പ്രവേശനം അടക്കം സുപ്രീംകോടതി വിധികളില്‍ തെറ്റു സംഭവിച്ചെന്ന് മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • Write A Comment

   
  Reload Image
  Add code here