" />

മന്ത്രിയായിരുന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; സഹോദരന്റെ മരണകാരണം തേടി സമരം ചെയ്യുന്ന യുവാവിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കൂട്ടുകാരുടെ രോഷം അണപൊട്ടി

Sat,Jan 13,2018


തിരുവനന്തപുരം: യു.ഡിഎഫ് ഭരണകാലത്ത് ലോക്കപ്പില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സഹോദരന്റെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ട് വര്‍ഷത്തിലധികമായി സമരം നടത്തുന്ന ശ്രീജിത്ത് എന്ന യുവാവിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കൂട്ടുകാരുടെ രോഷം അണപൊട്ടി.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ പോലീസി ലോക്കപ്പില്‍ വെച്ച് മരണമടയുന്നത്. മാത്രമല്ല തനിക്കും കുടുംബത്തിനും നീതി കിട്ടണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നിരവധി തവണ ചെന്നിത്തലയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതാണ് ശ്രീജിത്തിന്റെ കൂട്ടുകാരെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ സമരം ലോകം അറിയുന്നത്.കഴിഞ്ഞ 762 ദിവസങ്ങളായി ശ്രീജിത്ത് നടത്തിവന്ന നിരാഹാരവും അല്ലാതെയുമുള്ള സമരം സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയതിനു ശേഷം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ജനശ്രദ്ധ നേടാനായി ശ്രീജിത്ത് സമരം നടത്തുന്ന സെക്രട്ടറിയറ്റിനു മുന്നിലെ പത്തലിലേക്ക് രമേശ് ചെന്നിത്തല എത്തുന്നത്. സിമ്പതി കാണിച്ചു ആളാവാന്‍ നോക്കിയ ചെന്നിത്തലയുടെ തന്ത്രം വിലപ്പോയില്ല.
ശ്രീജിത്തിന്റെ സഹോദരന്‍ പോലീസ് ലോക്കപ്പില്‍ വെച്ച് മരണപ്പെടുന്നത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴായിരുന്നു. അന്നത്തെ ചെന്നിത്തലയുടെ നിലപാട് ചോദ്യം ചെയ്തു ശ്രീജിത്തിന്റെ കൂട്ടുകാര്‍ എത്തി. തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ വാക്‌പോരുകള്‍ നടന്നെങ്കിലും സംഭവം വഷളാക്കാതെ ചെന്നിത്തല അവിടെ നിന്നും പോവുകയായിരുന്നു.

Other News

 • സംസ്ഥാനത്ത് മഴക്കെടുതികള്‍ രൂക്ഷം; മരണം 15 ആയി; വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് വിദഗ്ദ്ധര്‍
 • കുമ്പസാര പീഡനം: വൈദികരുടെ അറസ്റ്റ് സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞു
 • നിപ രക്തസാക്ഷി ലിനി സിസ്റ്ററിന്റെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി; ഡിഎം.ഒ ഓഫീസില്‍ ക്ലാര്‍ക്കായി നിയമനം
 • പ്രണയികളെ സഹായിക്കാനും ദുരഭിമാനക്കൊല തടയാനും ലവ് കമാന്റോസ്, ആദ്യ പരിപാടി കോഴിക്കോട്
 • മുംബൈയില്‍ മദ്യപാനിയായ മകന്റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു
 • മുരളീധരന്‍ ഇടപെട്ടു: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു
 • പൊതു സ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
 • കോഴിക്കോട് ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശി പിടിയില്‍
 • സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപകമായ മഴ, കാറ്റ്; മുന്നറിയിപ്പ്
 • അഭിമന്യുവിന്റെ കൊലപാതകം ആസന്നമായ മഹാവിപത്തിന്റെ സൂചനയെന്ന് വെള്ളാപ്പള്ളി
 • കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • Write A Comment

   
  Reload Image
  Add code here