രണ്ട് മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ഐ ടി മേഖലയില്‍ തൊഴില്‍ നല്‍കുമെന്ന് എംഎ യൂസഫലി; കൊച്ചിയില്‍ ലുലു സൈബര്‍ പാര്‍ക്ക് ആരംഭിക്കും

Sat,Jan 13,2018


തിരുവനന്തപുരം: രണ്ട് മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ഐ ടി മേഖലയില്‍ തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി എം.എ യൂസഫലി.
തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് യൂസഫലിയുടെ പ്രഖ്യാപനം . ഇതിനായി ലുലു സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും യൂസഫലി വ്യക്തമാക്കി.
കൊച്ചിയിലാണ് ഐ ടി പാര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത് .ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
അതേസമയം പ്രവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞു . മുഖ്യമന്ത്രിയാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് നിയമസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ടത്.
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രവാസി വ്യവസായികളാണ് ലോക കേരള സഭയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത് .

Other News

 • നിയമസഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം അലങ്കോലമാക്കിയ കേസ് പിന്‍വലിക്കാന്‍ വി ശിവന്‍കുട്ടി അപേക്ഷ നല്‍കി; അനുവദിക്കില്ല: പ്രതിപക്ഷം
 • പ്രൊബേഷന്‍ എസ്.ഐ എറണാകുളത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
 • സീറോ മലബാര്‍സഭ ഭൂമിപ്രശ്‌നം: സഭാ പ്രശ്‌നം പഠിക്കാന്‍ പുതിയ സമിതി
 • പാറ്റൂര്‍ ഭൂമി അഴിമതി കേസില്‍ ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം: ഊഹാപോഹങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍
 • പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ദക്ഷിണ മേഖലാ എഡിജിപി ബി. സന്ധ്യയെ ട്രെയിനിങ് വിഭാഗം എഡിജിപി ആയി മാറ്റി നിയമിച്ചു
 • മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു;പോലീസ് മര്‍ദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് കോടതിയോട്‌
 • മകനെ കഴുത്തുഞെരിച്ചു കൊന്നു കത്തിച്ചത് ഞാന്‍ തന്നെ: കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് ജയമോള്‍
 • ശ്രീജിത്തിന്റെ സമരം ഫലം കാണുന്നു; ശ്രീജിവിന്റെ കസ്റ്റഡി മരണം എങ്ങനെ സംഭവിച്ചെന്ന് സിബിഐ അന്വേഷിക്കും
 • സിറിയയില്‍ ഐ.എസ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പൊരുതാന്‍ കേരളത്തില്‍ നിന്നു പോയ യുവാവ് കൊല്ലപ്പെട്ടു
 • അനിയന്ത്രിതമായ ഡീസല്‍, പെട്രോള്‍ വില; സംസ്ഥാനത്ത് 24 ന് വാഹന പണിമുടക്ക്
 • ക്രിമിനല്‍ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും വേണ്ട: മുഖ്യമന്ത്രി പിണറായി വിജയന്‍
 • Write A Comment

   
  Reload Image
  Add code here