ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; മലയാളികളടക്കം ഏഴുപേര്‍ അപകടത്തില്‍ പെട്ടു; നാലുമൃതദേഹങ്ങള്‍ കണ്ടെത്തി; മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

Sat,Jan 13,2018


മുംബൈ : മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 3 മലയാളികള്‍ അടക്കം ഏഴുപേര്‍ അപകടത്തില്‍ പെട്ടു.
ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ പവന്‍ഹന്‍സ് ഹെലികോപ്റ്ററാണ് തകര്‍ന്നത്.
ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി.കെ. ബാബു, ജോസ് ആന്റണി,പി. ശ്രീനിവാസന്‍ എന്നിവരാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍.
തീര സംരക്ഷണ സേന നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ ലഭിച്ചു. തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കിട്ടി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിനു സമീപമായിരുന്നു അപകടം.
ഏഴുവര്‍ഷം പഴക്കമുള്ള വിടിപിഡബ്ല്യുഎ ഡൗഫിന്‍ എഎസ് 365 എന്‍3 ഹെലിക്കോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു.
എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.

Other News

  • മമതയുടെ റാലിയില്‍ കൈകോര്‍ത്ത് പ്രതിപക്ഷ കക്ഷികള്‍; മോഡിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം
  • ഇന്ത്യന്‍ അ​തി​ർ​ത്തി​യി​ൽ ചൈ​ന ഭൂ​ഗ​ർ​ഭ അ​റ​ക​ൾ ഒ​രു​ക്കു​ന്നു​​; ഉപഗ്രഹ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്​
  • നാനോ സാറ്റലൈറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ 45 രാജ്യങ്ങള്‍ക്ക് പരിശീലനം നല്‍കും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
  • കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ല; രാഷ്ട്രീയ പ്രതിസന്ധിക്ക് രണ്ട്ദിവസത്തിനുള്ളില്‍ പരിഹാരം: കെ.സി വേണുഗോപാല്‍
  • കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി നീക്കം: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു
  • തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിമാനത്താവളങ്ങള്‍ പെരുകുന്നു; വികസന കുതിപ്പില്‍ പുതിയ മുന്നേറ്റം
  • ഉത്തര്‍ പ്രദേശില്‍ 80 ലോക് സഭാ മണ്ഡലങ്ങളിലും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
  • ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിഷം കുടിപ്പിച്ചു
  • 12 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പുരിൽ 13 വര്‍ഷം ജയില്‍ശിക്ഷ; പോലീസിലറിയിച്ചത് കാമുകി
  • ലോകത്തിലെ ഏറ്റവും നീളമുള്ള ദോശ നിര്‍മിച്ചെന്ന് അവകാശപ്പെട്ട് ചെന്നൈ റെസ്റ്റോറന്റ്
  • നീക്കം ചെയ്ത സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ രാജിവെച്ചു; ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാതെയാണ് സ്വയം വിരമിക്കല്‍
  • Write A Comment

     
    Reload Image
    Add code here