ഡാളസ് : ജോയ്‌സി സെബാസ്റ്റ്യന്‍

ഡാളസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ (49) ഡാളസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകളാണ് പരേത. മക്കള്‍: നികിത ലിബിന്‍, തബീത്ത, സാബിന്‍. മരുമകന്‍: ലിബിന്‍ തോമസ് ആലപ്പാട്ട്, (തൃശൂര്‍) . സഹോദരങ്ങള്‍ : പുത്തന്‍ ജോ , ജോഷി പുത്തന്‍പുരക്കല്‍ , ഷീല ജോണ്‍ കള്ളിക്കാടന്‍ (എല്ലാവരും ഡാളസ്). പൊതുദര്‍ശനം നവംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഒന്‍പതു മണി വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019). സംസ്‌കാര ശുശ്രൂഷ നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍. തുടര്‍ന്ന് സംസ്‌കാരം കൊപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019).