ന്യൂയോര്‍ക്ക്: പക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി

ന്യൂയോര്‍ക്ക്: പക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാളസില്‍ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം . ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ് മക്കള്‍ : സൂസന്‍ മാത്യു (മിനി -ഡാളസ്), ലിനി വര്‍ഗീസ് (ഹൂസ്റ്റണ്‍), ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍. പൊതുദര്‍ശനം: നവംബര്‍ 6 ചൊവ്വ വൈകീട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ ( 2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040). സംസ്‌കാര ശുശ്രൂഷ നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.45 ന് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍ (ഓസോണ്‍ പാര്‍ക്ക് ന്യൂയോര്‍ക്ക്). തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ജോണ്‍ : 469 877 9417, ഡോ. വര്‍ഗീസ് ചെറിയാന്‍ : 917 912 0421