ന്യൂജേഴ്‌സി: കടയ്‌ക്കേത്ത്പറമ്പില്‍ ഏലിക്കുട്ടി

ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കടയ്‌ക്കേത്ത്പറമ്പില്‍ ഐസക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി (ബാലമ്മ - 66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പൊതുദര്‍ശനം നവംബര്‍ നാല് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന മുതല്‍ എട്ടു വരെ മിഡ്‌ലാന്‍ഡ് പാര്‍ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍. കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ ചാണ്ടപ്പിളള - ഏലിയാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: അശ്വതി (ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍), ആശ (മോറിസ് വ്യു ഹെല്‍ത്ത് കെയര്‍ സെന്റര്‍), പരേതനായ അരുണ്‍. മരുമക്കള്‍: സജി കീക്കാടന്‍ (യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി), ബിബിന്‍ ജോര്‍ജ് (അനി - വെറാസണ്‍ വയര്‍ലസ്). സഹോദരങ്ങള്‍: പരേതനായ കെ.സി.തോമസ് പണിക്കര്‍, കെ.സി.വര്‍ഗീസ് പണിക്കര്‍, അന്നമ്മ പാപ്പച്ചന്‍, മറിയാമ്മ മാണി, മണി രാജന്‍ (കാലിഫോര്‍ണിയ), ഗ്രേസി വര്‍ഗീസ് (ന്യൂയോര്‍ക്ക്). പരേത ഓറഞ്ച് ടൗണ്‍ഷിപ്പിലുള്ള കമ്യൂണിറ്റി ബ്ലെഡ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ അംഗമായിരുന്നു. വിവിധ ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍ ഭാരവഹിത്വം വഹിച്ചിട്ടുണ്ട്.