കോഴഞ്ചേരി കീഴുകര പണ്ടിയാലയ്ക്കല് ജോസഫ് തോമസ്
തിരുവനന്തപുരം: അമേരിക്കയില്‍ നിര്യാതനായ കോഴഞ്ചേരി കീഴുകര പണ്ടിയാലയ്ക്കല് ജോസഫ് തോമസിന്റെ (അമ്പോറ്റി-72) സംസ്കാരം ശനി 10നു റ്റാംപ സെന്റ് മാര്‍ക്സ് മാര്‍ത്തോമ്മാ പള്ളിയില്‍ ശുശ്രൂഷയ്ക്കുശേഷം സണ്‍സെറ്റ് ഫ്യൂനറല്‍ ആന്‍ഡ് മെമ്മറി ഗാര്ഡ്സില്. ഇത്യോപ്യ, നൈജീരിയ, ദുബായ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. ഭാര്യ: തിരുവനന്തപുരം മണലൂര്‍ ലില്ലി. മക്കള്‍: പ്രിയ (ദുബായ്), തോമസ് ജോസഫ് (ഫ്ലോറിഡ), പ്രീതി (പുണെ). മരുമക്കള്‍: സജി മത്തായി, ടീന, അശോക് തോമസ്.