ഹൂസ്റ്റണ്‍: ഇടശേരിപറമ്പില്‍ സാം റ്റി ഫിലിപ്പ്

ഹൂസ്റ്റണ്‍: കുറ്റുപ്പുഴ തോട്ടത്തില്‍ ഇടശേരിപറമ്പില്‍ സാം റ്റി ഫിലിപ്പ് (കുഞ്ഞുമോന്‍ - 68) ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച വൈകുന്നേരം ആറിന് 12955 സ്റ്റാഫോര്‍ഡ് റോഡിലുള്ള ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍. ഭാര്യ മോളി. മക്കള്‍: കെവിന്‍, ക്രിസ്റ്റി, കാരന്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പരേതന്‍ ഹൂസ്റ്റണിലെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് അംഗമായിരുന്നു.