റെയിലിഹ് (നോര്‍ത്ത് കരോലിന): കേളച്ചന്ദ്ര രാജമ്മ തോമസ്

റെയിലിഹ് (നോര്‍ത്ത് കരോലിന): ചിങ്ങവനം കേളച്ചന്ദ്ര പരേതനായ തോമസിന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. പൊതദുര്‍ശനം ഓഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ അപ്പെക്‌സിലെ 550 ഡബ്ലു. വില്യം സ്ട്രീറ്റിലുള്ള അപ്പെക്‌സ് ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് ബാഷ്‌ഫോര്‍ഡ് റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്‌സ് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം 7002 ഗ്രീന്‍ ഹോപ് സ്‌കൂള്‍ റോഡിലുള്ള മെമ്മോറിയില്‍ പാര്‍ക്കില്‍. പരേത റാന്നി കോയിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജോയി, ബിനോയി, ബിജി, ബീന, ബിന്ദു. മരുമക്കള്‍: റെനി തേക്കുംകാട്ടില്‍, ബെറ്റി മുടീക്കുന്നേല്‍, ബിന്‍സി പാറേട്ട്, റെജി കണിയാംപറമ്പില്‍, ബിജു പഴയപീടികയില്‍. 1980 കളുടെ മധ്യത്തില്‍ അമേരിക്കയിലേക്കു കുടിയേറിയ കുടുംബം അര്‍ക്കന്‍സാസ്, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലായാണ് താമസിച്ചിരുന്നത്.