ഫിലഡല്‍ഫിയ: മാളിയേക്കല്‍പറമ്പില്‍ എം.സി.ചാക്കോ

ഫിലഡല്‍ഫിയ: റാന്നി ചേത്തയ്ക്കല്‍ മാളിയേക്കല്‍പറമ്പില്‍ എം.സി.ചാക്കോ (ജോണിക്കുട്ടി - 71) നിര്യാതനായി. പൊതുദര്‍ശനം ഓഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍. ഭാര്യ ആനിയമ്മ പത്തനംതിട്ട പൊയ്കയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബ ചാക്കോ, ഷീജ ചാക്കോ, ഷൈബു ചാക്കോ. മരുമക്കള്‍: അനൂപ് വര്‍ഗീസ്, ജോസി ജോര്‍ജ്. 1999 ല്‍ അമേരിക്കയില്‍ എത്തിയ എം.സി.ചാക്കോ പമ്പ മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനും, 2018 ല്‍ ഓഡിറ്ററുമായിരുന്നു.