ന്യൂയോര്‍ക്ക്: മേടയില്‍ മേരിക്കുട്ടി എബ്രഹാം

ന്യൂയോര്‍ക്ക്: മേടയില്‍ പരേതനായ ഈപ്പന്‍ അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത പൊട്ടുകുളത്തില്‍ മാത്യുവിന്റെയും റേച്ചലിന്റെയും മകളാണ്. ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8 മണി വരെ സോമര്‍സെറ്റിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാര ശുശ്രുഷകള്‍ വ്യാഴാഴ്ച വൈകീട്ട് പത്തനംത്തിട്ട വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കാത്തലിക് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും. മക്കള്‍: ലിസമ്മ (വാഴൂര്‍), ഡെയ്‌സി (ന്യൂയോര്‍ക്ക്), പരേതനായ മോഹന്‍ ഏബ്രഹാം, ജെസി (കുവൈറ്റ്), റെനി, ബിജു, ജിജി (മൂവരും ന്യൂജേഴ്‌സി). മരുമക്കള്‍: പരേതനായ രാജു ജോസഫ്, ബാബു, റോസ്‌മോന്‍, ജെയിംസ്, ബിനു, ബിന്ദു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജി മേടയില്‍ (8943332455)