ഷിക്കാഗോ: കോച്ചേരില്‍ അന്നമ്മ

ഷിക്കാഗോ: കൂടല്ലൂര്‍ കോച്ചേരില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. പൊതുദര്‍ശനം ജൂലൈ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ജൂലൈ ആറ് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം നൈല്‍സിലുള്ള ക്‌നാനായ കാത്തലിക് സെമിത്തേരിയില്‍. പരേത ഞീഴൂര്‍ ആലപ്പാട്ട് (നീരളകോട്ടില്‍) കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ (ഡിട്രോയിറ്റ്), മേരി, സിറിയക് (ഇരുവരും ഷിക്കാഗോ), ഡെയ്‌സി (ഡിട്രോയിറ്റ്), സജി, ജോബി (ഇരുവരും ഷിക്കാഗോ). മരുമക്കള്‍: ബേബി കൊല്ലാലപ്പാറ, ജോസ് വിലങ്ങുകല്ലേല്‍, ആനീസ് മാടുകുത്തിയേല്‍, ജോസഫ് തെക്കേല്‍, ഷേര്‍ളി കണ്ണോങ്കല്‍, സിനി ചാറവേലില്‍. സഹോദരങ്ങള്‍: പരേതയായ പെണ്ണമ്മ കാരാപ്പള്ളില്‍, പരേതയായ ഏലിക്കുട്ടി, ജോസി ലൂക്കാ ആലപ്പാട്ട്, മേരി ലൂക്ക, പരേതയായ സിസിലി ആനാലില്‍, സണ്ണി ആലപ്പാട്ട്.