ന്യൂയോര്‍ക്ക്: തെക്കേക്കുന്നേല്‍ മത്തായി

ന്യൂയോര്‍ക്ക്: കോതമംഗലം സെന്റ് ജോര്‍ജ് ഹൈകൂളില്‍ അധ്യാപകനായും, ദീര്‍ഘകാലം മൂവാറ്റുപുഴയില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ച കോതമംഗലം കോഴിപ്പള്ളി തെക്കേക്കുന്നേല്‍ മത്തായി (91) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. ജൂലൈ 4 ബുധനാഴ്ച 2 മുതല്‍ 5 വരെ വി. കുര്‍ബാനയും പൊതുദര്‍ശനവും സെന്റ് മേരീസ് സീറൊ മലബാര്‍ പള്ളിയില്‍ (5 വില്ലോ ട്രീ റോഡ്, വെസ്ലി ഹില്‍സ്, ന്യു യോര്‍ക്ക് 10952). സംസ്‌കാരം പിന്നീട്‌കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. കോതമംഗലത്ത് റബര്‍ ബിസിനസും നടത്തിയിരുന്നു. ഭാര്യ പരേതയായ മേരി ഞാറക്കല്‍ പുത്തനങ്ങാടി കുടുംബാംഗമാണ്. 1987ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. മക്കള്‍ക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കള്‍: തെരീസ, ആലീസ്, ഹൊര്‍മീസ്, ചെറിയാന്‍. മരുമക്കള്‍: സാജു വിതയത്തില്‍, ജോസഫ് മാരാമറ്റം, ദീപ ആലപ്പാട്ട്, ജയ പുളിക്കല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: : 8452695418