ഡാളസ്: മേപ്രത്ത് രാജന്‍ ഫിലിപ്പ്

ഡാളസ്: ഡാളസിലെ സാമൂഹ്യ - സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന മാരാമണ്‍ മേപ്രത്ത് രാജന്‍ ഫിലിപ്പ് (70) നിര്യാതനായി. പൊതുദര്‍ശനം ജൂലൈ എട്ട് ഞായറാഴ്ച വൈകുന്നേരം 6.30 മുതല്‍ ഒമ്പതു വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ (1400 ഡബ്ലു. ഫ്രാങ്ക്‌ഫോര്‍ഡ് റോഡ്, ടെക്‌സസ് 75007). സംസ്‌കാര ശുശ്രൂഷ ജൂലൈ ഒമ്പത് തിങ്കളാഴ്ച രാവിലെ 9.30 ന് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം സണ്ണിവെയ്‌ലിലുള്ള പ്ലസന്റ് റിഡ്ജി സെമിത്തേരിയില്‍ (4600 എന്‍. ബെല്‍റ്റ് ലൈന്‍ റോഡ്, സണ്ണിവെയ്ല്‍, ടെക്‌സസ് 75182). ഭാര്യ ലില്ലിക്കുട്ടി റാന്നി കുമ്പളൈംപൊയ്ക ചരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ലിബി, സിബി, ടിബി. മരുമക്കള്‍: ഷാജി അലാനിക്കല്‍ കാഞ്ഞിരപ്പള്ളി, ജസ്റ്റിന്‍ പള്ളിപ്പറമ്പില്‍ കരുവാറ്റ, ആനന്ദ് (എല്ലാവരും ഡാളസ്). സണ്ണിവയ്ല്‍ സിറ്റിയുടെ പബ്ലിക് ലൈബ്രറി ബോര്‍ഡ് മെമ്പര്‍, കേരള അസോസിയേഷന്റെ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് യൂണിറ്റ് ട്രഷറര്‍, നോട്ടറി, ഫാമിലി കൗണ്‍സിലര്‍ തുടങ്ങി വിവധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബി ശാമുവേല്‍ - 469 358 7553.
ഷാജി രാമപുരം