ഷിക്കാഗോ: ഡോ.സരിന്‍ മാത്യു

ഷിക്കാഗോ: ഇന്റര്‍ കൊളീജിയറ്റ് പ്രെയര്‍ ഫെലോഷിപ്പ് മിഷന്‍സിന്റെ വൈസ് പ്രസിഡന്റ് ഡോ.സരിന്‍ മാത്യു (57) ഷിക്കാഗോയിലെ ഒര്‍ലാന്‍ഡ് പാര്‍ക്കിലുള്ള വസതിയില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂലൈ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ബെഥേല്‍ ഐ.പി.സി ചര്‍ച്ചിലും (7116 Palmer street , Chicago IL 60707), ജൂലൈ ആറ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ലോണ്‍ ഫ്യൂണറല്‍ ഹോമിലും (1709 S 94 th Ave, Tinley park, IL 60487) . സംസ്‌കാരം ശുശ്രൂഷ ജൂലൈ ഏഴ് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ 12 വരെ സ്റ്റോണ്‍ ചര്‍ച്ചില്‍ (10737 Orland Parkway (183rd Street), Orland Park, IL 60467.) , തുടര്‍ന്ന് സംസ്‌കാരം ഗുഡ് ഷെപ്പേര്‍ഡ് കാത്തലിക് സെമിത്തേരിയില്‍ (16201 S 104 th Ave, Orland park, IL 60467) . ഭാര്യസുജ സരിന്‍ മാത്യു കുമ്പനാട് മറ്റത്ത് കുടുംബാംഗമാണ്. മക്കള്‍: ഡോ.ഹാനാ മാത്യു, റേച്ചല്‍ മാത്യു, എലിസബേത്ത് മാത്യു. സഹോദരങ്ങള്‍: വര്‍ഗീസ് മാത്യു, ചിനാര്‍ തിമോത്തിയോസ്, സെഫി ഏബ്രാഹം. പരേതന്‍ ലയോള ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനായിരുന്നു. കംബോഡിയയിലെ ഐ.സി.പി.എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഡോ.സരിന്‍ ആയിരുന്നു. Live Stream URL for Zarin Mathew. http://www.thalsamaya.com/watch-live/