ഡാളസ്: ചേത്തക്കല്‍ കല്ലില്‍ തോമസ് വര്‍ഗീസ്

ഡാളസ്: റാന്നി ചേത്തക്കല്‍ കല്ലില്‍ കുടുംബാംഗമായ റിട്ടയേഡ് അധ്യാപകന്‍ തോമസ് വര്‍ഗീസ് (വര്‍ഗീസ് സാര്‍ - 84) ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂലൈ ആറ് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 വരെ മാറാനാഥാ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് ഡാളസില്‍ (2206 വെസ്റ്റ് ബ്രുട്ടന്‍ റോഡ്, ബാല്‍ച് സ്പ്രിംഗ്‌സ്, ടെക്‌സസ് 75181). സംസ്‌കാര ശുശ്രൂഷ ജൂലൈ ഏഴ് ശനിയാഴ്ച രാവിലെ ഒമ്പതിന് മാറാനാഥാ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് ഡാളസില്‍. തുടര്‍ന്ന് സംസ്‌കാരം ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ (500 യു.എസ് 80, സണ്ണിവെയ്ല്‍ , ടെക്‌സസ് 75182). ഭാര്യ കുഞ്ഞൂഞ്ഞമ്മ തിരുവല്ല പുറമറ്റം പുളിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: സാബു, മിനിക്കുട്ടി, സജു (എല്ലാവരും ഡാളസ്). കൂടുതല്‍ വിവരങ്ങള്‍ക്ക് : സജു - 210 712 6585.