ഹൂസ്റ്റണ്‍: ഐക്കരേത്ത് ലിസി ജെയിംസ്

ഹൂസ്റ്റണ്‍: കീഴൂര്‍ ഐക്കരേത്ത് ജയിംസിന്റെ ഭാര്യ ലിസി (55) ഹൂസ്റ്റണില്‍ നിര്യാതയായി. പൊതുദര്‍ശനം ജൂണ്‍ പത്ത് ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ജൂണ്‍ 11 തിങ്കളാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റോസന്‍ബര്‍ഗിലുള്ള ഡേവിസ് ഗ്രീന്‍ലോണ്‍ സെമിത്തേരിയില്‍. പരേത കൂടുല്ലൂര്‍ പണ്ടാരകണ്ടത്തില്‍ (പരുമണത്തേട്ട്) കുടുംബാംഗമാണ്. മക്കള്‍: ജലീറ്റ, അനിറ്റ, ജിയോ.