ഫോര്‍ട്ട് വര്‍ത്ത് (ഡാളസ്) : പാറേപുരക്കല്‍ ഗ്രേസ് സാമുവേല്‍

ഫോര്‍ട്ട് വര്‍ത്ത് (ഡാളസ്) : മേലുകാവ് പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെ ഭാര്യ ഗ്രേസ് സാമുവേല്‍ (89) ഫോര്‍ട്ട്‌വര്‍ത്തില്‍ നിര്യാതയായി. മക്കള്‍ : റോയി ഐസക്ക്, പരേതനായ സോണി ഐസക്ക്. മരുമക്കള്‍ : ബീന (തറയില്‍പ്ലാക്കല്‍ കോണിപ്പാട്), സിജി (കൊട്ടാരക്കര ചാരുവിളപുത്തന്‍വീട്ടില്‍). പൊതുദര്‍ശനം ജൂണ്‍ 10 ഞായാറാഴ്ച വൈകുന്നേരം 5 മുതല്‍ 7 ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ (3100 White Settlement Rd, Fort Worth, TX 76107) . ജൂണ്‍ 11 തിങ്കളാഴ്ച രാവിലെ 10:45 ന് ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ പൊതുദര്‍ശനവും, 11.30 ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് തുടര്‍ന്ന് സംസ്‌കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. സി മൈക്കിള്‍: (817) 266 6151 , ചാര്‍ളി അങ്ങാടിശ്ശേരില്‍ : (817) 296 8255.