ഹൂസ്റ്റണ്‍: ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് മാറിക ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് (68) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പൊതുദര്‍ശനം ജൂണ്‍ ഏഴ് വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍. സംസ്‌കാര ശുശ്രൂഷ ജൂണ്‍ എട്ട് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം വെസ്റ്റ്‌ഹൈമറിലുള്ള ഡിഗ്‌നിറ്റി ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍. ഭാര്യ ലീലാമ്മ ഇടക്കോലി നടക്കുഴയ്ക്കല്‍ കുടുംബാംഗം. മക്കള്‍: അഞ്ജു, അജീഷ്.