ഭരണങ്ങാനം: കെ.എം.എബ്രഹാം കരുവാന്‍പ്ലാക്കല്‍

ഭരണങ്ങാനം:സെന്റ് മേരീസ് ഹൈസ്‌കൂള്‍ റിട്ടയേഡ് അധ്യാപകന്‍ കെ . എം എബ്രഹാം കരുവാന്‍പ്ലാക്കല്‍ (84) നിര്യാതനായി. ഭാര്യ : റോസമ്മ കുര്യന്താനം . മക്കള്‍ : മാത്യു കെ എബ്രഹാം (അസി . ജനറല്‍ മാനേജര്‍ , പവര്‍ ഗ്രിഡ്) , ഡോ. മേരി കെ എബ്രഹാം (ഡയറക്ടര്‍, വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ് ), റോസ് മോള്‍ കെ എബ്രഹാം (യു എസ് എ ), അന്‍സാമ്മ കെ എബ്രഹാം (പാസ്‌പോര്‍ട്ട് ഓഫീസ് കൊച്ചി), എല്‍സമ്മ കെ എബ്രഹാം (ഗ്രോയിങ് സ്റ്റാര്‍ച്, കൊച്ചി ) മരുമക്കള്‍ : പ്രൊഫ. മേരി സി കുരിയന്‍ (എന്‍ജിനീയറിംഗ് കോളേജ് തൃശൂര്‍ ) , ജോണ്‍ ജോസഫ് ഐ.ആര്‍.എസ് (കസ്റ്റംസ് ബോര്‍ഡ് ഓഫ് ഇന്ത്യ ), വിന്‍സന്റ് ബോസ് മാത്യു (യു എസ് എ, ഫോമ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ) , ജോസ് ഇഗ്‌നേഷ്യസ് (എല്‍.ഐ.സി , പത്തനം തിട്ട) , തോമസ് എബ്രഹാം ( മാനേജര്‍ മില്‍മ ). കെ.സി.എസ്.എല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള പരേതന്‍ ദീപിക പത്രത്തിലെ മാത്തമാറ്റിക്‌സ് കോളം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു .ഫോമ നേതാക്കള്‍ അനുശോചനം അറിിയിച്ചു.