മോണ്‍ട്രിയോള്‍: ജോസ് ജോണ്‍ മറ്റം

മോണ്‍ട്രിയോള്‍ : കോട്ടയം കിടങ്ങൂര്‍ സ്വദേശി മറ്റത്തില്‍ ജോസ് ജോണ്‍ (73 ) കാനഡയിലെ മോണ്‍ട്രിയോളിലുള്ള വെസ്റ്റ് ഐലന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്ററില്‍ നിര്യാതനായി. ലൂസി കണ്ടാരപ്പള്ളില്‍ (കളരിക്കല്‍ ) ആണ് ഭാര്യ. മക്കള്‍: ജോണ്‍ മറ്റം (മോണ്‍ട്രിയാല്‍ ), മേരി ആന്‍ (സെന്റ് ലൂയിസ് ) . മരുമകന്‍: സിജോ മുണ്ടപ്ലാക്കില്‍ (സെന്റ് ലൂയിസ് . സഹോദരങ്ങള്‍: മാത്യു (ഫ്‌ളോറിഡ ), ത്രേസ്യാമ്മ (കേരളം ), പരേതരായ അമ്മിണി , മേരി , തോമസ് . ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ കുറച്ചുകാലം സേവനമനുഷ്ടിച്ച ജോസ് 1971 ലാണ് കാനഡയിലെത്തിയത് . പിന്നീട് 40 വര്‍ഷത്തോളം റോള്‍സ് റോയ്‌സ് ഉദ്യോഗസ്ഥനായിരുന്നു . ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 5 .30 മുതല്‍ 9 മണി വരെ YvesLegare Funeral home (1350 Autoroute 13, Laval, Quebec, H7X 3W) മൃതശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ് . 7 .30 ന് ഒപ്പീസും മറ്റ് മരണാനന്തര ശുശ്രൂഷകളും ഉണ്ടായിരിക്കും. ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹോളി നെയിം ഓഫ് ജീസസ് കാത്തലിക് ചര്‍ച്ചില്‍ (899 Chomedey Blvd, Laval, Quebec, H7V 2X1) ദിവ്യബലിയും തുടര്‍ന്ന് മൃതസംസ്‌കാരവും നടക്കും .