ന്യൂയോര്‍ക്ക്: മറിയാമ്മ മാത്യു

ന്യൂയോര്‍ക്ക് : മാവേലിക്കര ചാരുംമൂട് പറമ്പില്‍ പരേതനായ ചെറിയാന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന്‍ മാത്യു, മരുമക്കള്‍: ഏലിയാമ്മ ചെറിയാന്‍ , സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലില്‍, അജു അലക്‌സാണ്ടര്‍ (എല്ലാവരും ന്യൂയോര്‍ക്ക്) പൊതുദര്‍ശനം: ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ സെന്റ് വിന്‍സന്റ് ഡി പോള്‍ മലങ്കര കാത്തലിക് കത്തീഡ്രലില്‍. ( Elmont 500 De Paul tsreet, 11003 Elmont, NY). സംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് വിന്‍സന്റ് ഡി പോള്‍ മസങ്കര കാത്തലിക് കത്തീഡ്രലില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരംമൗണ്ട് സെന്റ് മേരി സെമിത്തേരിയില്‍ (17200 Booth Memorial Ave, Flushing, NY 11365) . മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ് ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബോബി 516 358 0264, തോമസ് 516 735 0454
ജീമോന്‍ റാന്നി