തിരുവല്ല: കുറ്റൂർ കൂടത്തിനാമണ്ണിൽ എ.വി. ചാക്കോ

തിരുവല്ല: ഹൈദരാബാദ് ഡിഫൻസ് ഓർഡനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ കുറ്റൂർ കൂടത്തിനാമണ്ണിൽ എ.വി. ചാക്കോ (85) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുറ്റൂർ കല്ലറക്കൽ അമ്മാളുകുട്ടി (ഡിഫൻസ് ഓർഡനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥ, ഹൈദരാബാദ്). മക്കൾ: ഓമന (അധ്യാപിക, മാലദ്വീപ്), മനു (ഭിലായ്), രാജി (യുകെ). മരുമക്കൾ: പൂഞ്ഞാർ ചേന്നാട്ട് കപ്പലുമാക്കൽ ജേക്കബ് മാത്യു (ഡിഫൻസ് അക്കൗണ്ടസ്, നേവൽബേസ്, കൊച്ചി), ഭിലായ് ഇസ്പാത് നഗർ തടത്തിൽ എ.പി. ജോൺസൺ (കെഡിയ ഡിസ്റ്റിലറി, ഭിലായ്), റായ്പൂർ മാവനാൽ ബിനു വർഗീസ് (യുകെ).