മൂവാറ്റുപുഴ: പാടിയേടത്ത് പി.വി.ഇട്ടന്‍ പിള്ള

മൂവാറ്റുപുഴ: പഴയ കാലത്തെ പ്രമുഖ ഗവണ്മെന്റ് കോണ്‍ട്രാക്ടറും സാമൂഹിക പ്രവര്‍ത്തകനും, സഭാ നേതാവുമായ പി.വി. ഇട്ടന്‍ പിള്ള (പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള- 97) ഊരമനയിലെ വസതിയില്‍ നിര്യാതനായി. സംസ്കാരം ജനുവരി 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനും, ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദ്രാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഭാര്യ പരേതയായ ഏലിയാമ്മപാമ്പാക്കുട കല്ലിടിക്കില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി ഈപ്പന്, ഷെവ. ജോര്‍ജ് ഇട്ടന്‍, ജെയ്ംസ് ഇട്ടന്‍, ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ഡെയ്സി പോള്‍ . മരുമക്കള്‍: വെരി റവ. ഈപ്പന് ഈഴമാലില്‍ കോര്‍ എപ്പിസ്കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍ (എല്ലാവരും ന്യൂയോര്‍ക്ക്, വെസ്റ്റ് ചെസ്റ്റര്‍).
ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷര്‍ ഷാജി വര്‍ഗിസ് ; ജോസ് കാനാട്ട്വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോര്‍ജി വര്‍ഗിസ്,ഫൗണ്ടഷന്‍ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,കണ്വെന്ഷന് ചെയര്മാന് മാധവന് നായര്‍ ,ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് ലീലാ മാരോട്ട് , ട്രസ്റ്റി സെക്രട്ടറി ടെറന്‍സണ്‍ തോമസ്, നാഷണല്‍ കമ്മിറ്റി മെമ്പേഴ്സ് , ട്രസ്റ്റിബോര്‍ഡ് മെമ്പേഴ്സ് , റീജണല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.