ജോസഫ് എന്‍. ജോണ്‍ നിര്യാതനായി

പിസ്‌കാറ്റവേ (ന്യുജേഴ്‌സി): കുമ്പനാട് നെല്ലിമല ജോസഫ് എന്‍. ജോണ്‍ (79)എഡിസണിലെ ജെ.എഫ്.കെ മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. സൗത്ത് പ്ലെയിന്‍ഫീല്‍ഡിലെ വുഡ്‌ലാന്‍ഡ് ജനസിസ് റിഹാബ്‌സെന്ററില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിച്ചു. ഫുട്‌ബോള്‍, വോള്‍ബോള്‍ കളിക്കാരനായിരുന്നു. ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. ഭാര്യ അന്നമേരി ജോണ്‍. മക്കള്‍: രാജീവ് ജോണ്‍ (പിസ്‌കാറ്റവേ), റീത്ത ബിജു ജേക്കബ് (ഇന്ത്യ), റീന ജോണ്‍ (സ്റ്റേസി സ്റ്റീല്‍) പ്ലെയിന്‍ഫീല്‍ഡ്. സഹോദരര്‍ സാറാമ്മയും കുഞ്ഞമ്മയും ഇന്ത്യയിലാണ്. പൊതുദര്‍ശനം: സെപ്റ്റംബര്‍ 6 വ്യാഴം 5 മുതല്‍ 9.30 വരെയും വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 11 വരെയും സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (ഡനാംസ് കോര്‍ണര്‍ റോഡ്, ഈസ്റ്റ് ബ്രണ്‍സ്വിക്ക്) . സംസ്‌കാര ശുശ്രൂഷ സെപറ്റംബര്‍ 7 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ദി ക്രാബിയല്‍ ഹോം ഫോര്‍ ഫ്യൂണറല്‍സില്‍ ( 170 നോര്‍ത്ത് മെയിന്‍ സ്റ്റ്രീറ്റ് അറ്റ് റിവ അവന്യു, മില്‍ടൗണ്‍, ന്യു ജെഴ്‌സി08850)
സോമന്‍ ജോണ്‍ തോമസ്

Write A Comment

 
Reload Image
Add code here