കാടംപ്ലാക്കല്‍ കെ. കെ. പുന്നൂസ് നിര്യാതനായി

ഡാളസ് : വയലത്തല കാടംപ്ലാക്കല്‍ കെ. കെ. പുന്നൂസ് (82 ) ഡാളസില്‍ നിര്യാതനായി. ഓഗസ്റ്റ് 27 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പരേതന്റെ ഭവനത്തില്‍ ( 4612, Bonnywod Drive, Mesquite, TX 75150) വച്ച് പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും. പൊതുദര്‍ശനം ഓഗസ്റ്റ് 28 നു ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (9414, Shiloh Road, Dallas, TX 75228). സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 29 നു ബുധനാഴ്ച രാവിലെ 10 മുതല്‍ ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. തുടര്‍ന്ന് സംസ്‌കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ ( New Hope Funeral Home, 500 East, Highway 80, Sunnyvale, TX 75182) ഭാര്യ സാറാമ്മ പുന്നൂസ് കോട്ടയം എടത്തുംപടിക്കല്‍ കുടുംബാംഗം. മക്കള്‍: സുജ തോമസ് ( ലീഗ് സിറ്റി, ഹൂസ്റ്റണ്‍) സുമ ചാക്കോ ( ഡാളസ്) . മരുമക്കള്‍ : ബാബു തോമസ് (ലീഗ് സിറ്റി,ഹൂസ്റ്റണ്‍) ഷാജു ചാക്കോ (ഡാളസ്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു ചാക്കോ 214 642 7594 , ബാബു തോമസ് 281 757 0944.

Write A Comment

 
Reload Image
Add code here