ഡോ. ഏബ്രഹാം വി. ഈശോ നിര്യാതനായി

ന്യു ജേഴ്‌സി: മില്‍സ്‌റ്റോണ്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍ - 77) നിര്യാതനായി. പൊതുദര്‍ശനം: ഓഗസ്റ്റ് 24 വെള്ളി 5 മുതല്‍ 9 വരെ: ഫ്രീമാന്‍ ഫ്യൂണറല്‍ ഹോം, റൂട്ട് 9 നോര്‍ത്ത്, മണലപന്‍, ന്യു ജെഴ്‌സി. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 25 ശനി രാവിലെ 10 മണി ഫ്രീമാന്‍ ഫ്യൂണറല്‍ ഹോം. ഭാര്യ പരേതയായ ഏലിയാമ്മ (അമ്മുക്കുട്ടി) തിരുവല്ല ഇരുവള്ളിപ്ര കാഞ്ഞിരത്തറ കുടുംബാംഗമാണ്. മക്കള്‍: ഡോ. ബ്ലെസന്‍ ഏബ്രഹാം, ലീന ലൗഗര്‍. മരുമക്കള്‍: ഷര്‍ലി ഏബ്രഹാം, ഷോണ്‍ ലൗഗര്‍. പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ കെ.വി. ഈശോ - ഏലിയമ്മ ദമ്പതികളുടെ മകനാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ 1959 മുതല്‍ 1972 വരെ പ്രവര്‍ത്തിച്ചു. 1973ല്‍ അമേരിക്കയിലെത്തി. ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആര്‍.എന്‍. ആയാണു ജോലി തുടങ്ങിയത്. പിന്നീട് ന്യു യോര്‍ക്ക് കൈറോപ്രാക്ടിക് കോളജില്‍ നിന്നു ബിരുദമെടുത്തു. ന്യു യോര്‍ക്കിലും പെന്‍സില്‍ വേനിയയിലും മെഡിക്കല്‍ ഓഫീസുകള്‍ തുറന്നു. 1995ല്‍ ന്യു ജെഴ്‌സിയില്‍ മില്‌സ്റ്റോണ്‍ ടൗണ്‍ഷിപ്പില്‍ സ്ഥിരതാമസമാക്കി. സഹോദരരില്‍ മോളി ഏബ്രഹാം ജീവിച്ചിരിപ്പുണ്ട്. പരേതരായ വര്‍ഗീസ് ഈശോ, ചിന്നമ്മ തോമസ്, കുഞ്ഞമ്മ തോമസ്, മേരി ചെറിയാന്‍, തങ്കമ്മ ജേക്കബ് എന്നിവരാണു മറ്റു സഹോദരര്‍.

Write A Comment

 
Reload Image
Add code here