ജോസഫ് എത്തക്കാട്ട് നിര്യാതനായി

ഷിക്കാഗോ: കണ്ണൂര്‍ തടിക്കടവ് എത്തക്കാട്ട് ജോസഫ് (തങ്കച്ചന്‍ -59) നിര്യാതനായി. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ പത്തിന് സീറോ മലബാര്‍ കത്തീഡ്രലില്‍. തുടര്‍ന്ന് സംസ്‌കാരം ഡെസ്‌പ്ലെയിന്‍സിലെ ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍. ഭാര്യ സോസിമോള്‍ തലയോലപ്പറമ്പ് കളങ്ങോട്ട് കുടുംബാംഗമാണ്. മക്കള്‍: ജസ്റ്റിന്‍, ജോഷ്വ, ആഷ്‌ലി. എത്തക്കാട്ട് പരേതനായ ജോസഫ് - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോസുകുട്ടി (ചങ്ങനാശേരി), പരേതനായ ബേബി, പെണ്ണമ്മ ഫ്രാന്‍സിസ് പേഴുംകാട്ടില്‍, അപ്പച്ചന്‍, തങ്കമ്മ വര്‍ഗീസ് മണ്ഡപത്തില്‍, ജോയി (നാലു പേരും കണ്ണൂര്‍), കുഞ്ഞുമോള്‍ ജോയി കളത്തില്‍ (ഷിക്കാഗോ), ബെന്നി (കണ്ണൂര്‍), ബിന്ദു സോംസണ്‍ തെള്ളിയില്‍ (ഷിക്കാഗോ).

Write A Comment

 
Reload Image
Add code here