ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍ നിര്യാതനായി

അലെന്‍ടൗണ്‍ (പെന്‍സില്‍വേനിയ): ന്യൂ ജേഴ്‌സി പാറ്റേഴ്‌സണ്‍ രൂപതയില്‍ വൈദികനായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍ (83) നിര്യാതനായി. സംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 16 ന് വെള്ളിയാഴ്ച 12:30 ന് പെന്‍സില്‍വേനിയയിലെ അലെന്‍ടൗണ്‍ സെന്റ് കാതറിന്‍ കത്തീഡ്രല്‍ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരിയില്‍. കണ്ണൂര്‍ ജില്ലയിലെ കുന്നോത്ത് ഇടവകയിലെ വള്ളിത്തോട് കുഴിപ്പള്ളില്‍ കുടുംബാംഗമാണ്. ചങ്ങനാശേരി കുളത്തൂര്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് കുടിയേറിയതാണ് കുടുംബം. സലേഷ്യന്‍ സഭാംഗമായിരുന്നു. 1977 വരെ നോര്‍ത്ത് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് കാനഡയിലെത്തി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്ക് - ന്യൂജെഴ്‌സി മേഖലയില്‍ വിവിധ പള്ളികളില്‍ സേവനമനുഷ്ഠിച്ചു. ഹോസ്പിറ്റല്‍ ചാപ്ലെയ്‌നുമായിരുന്നു. ഏതാനും വര്‍ഷമായി നഴ്‌സിംഗ് ഹോമിലായിരുന്നു. സഹോദരങ്ങള്‍: പരേതനായ തോമസ് കുഴിപ്പള്ളില്‍ (മാടത്തില്‍, ഇരിട്ടി), പെണ്ണമ്മ (വടക്കേടത്ത്, കിളിയന്തറ), തെയ്യാമ്മ (മാമ്മൂട്ടില്‍, മാടത്തില്‍), കെ.സി. ജോസഫ് (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍, വള്ളിത്തോട്), മേരി (കോലാക്കല്‍, കരിക്കോട്ടക്കരി), സിസ്റ്റര്‍ സെവേറിയ (ബഥനി കോണ്‍വെന്റ്, നടുവില്‍), കെ. സി. ചാക്കോ (റിട്ടയേര്‍ഡ് റെയില്‍വേ എന്‍ജിനിയര്‍, തിരുവനന്തപുരം), ഫിലോമിന (പോളക്കല്‍, ബാംഗ്ലൂര്‍).

Write A Comment

 
Reload Image
Add code here