ജെയിംസ് കോലടിയില്‍ നിര്യാതനായി

ഷിക്കാഗോ: കിടങ്ങൂര്‍ കോലടിയില്‍ റിട്ട. പ്രൊഫസര്‍ ജോസ് (ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്) - ആലീസ് (കൂവക്കാട്ടില്‍) ദമ്പതികളുടെ മകന്‍ ജെയിംസ് (38) ഷിക്കാഗോയില്‍ നിര്യാതനായി. പൊതുദര്‍ശനം ജനുവരി 15 തിങ്കളാഴ്ച വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍. ഭാര്യ സ്‌നേഹ പാലാ വെട്ടുകല്ലേല്‍ പരേതനായ ജോസ് പീറ്റര്‍ - റ്റെസി (പതിയില്‍) ദമ്പതികളുടെ മകളാണ്. മക്കള്‍: അലിസിയ, ജോസഫ്, റ്റെസിയ. സഹോദരങ്ങള്‍: പിങ്കി സുനില്‍ മുളവേലിപ്പുറത്ത് പുന്നത്തുറ (അഡലെയ്ഡ്, ഓസ്‌ട്രേലിയ), പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിളങ്ങാട്ടുശേരില്‍ കണ്ണങ്കര (ഇരുവരും ഷിക്കാഗോ).

Write A Comment

 
Reload Image
Add code here