Obituary

Find in
 • കൂപ്പര്‍ സിറ്റി: ആനക്കല്ലില്‍ തോമസ് മാത്യു

  കൂപ്പര്‍ സിറ്റി (സൗത്ത് ഫ്‌ളോറിഡ): അയിരൂര്‍ പ്ലാങ്കമണ്‍ പൊടിപ്പാറ ആനക്കല്ലില്‍ പരേതരായ എ.എം. തോമസ് - മറിയാമ്മ ദമ്പതികളുടെ മകന്‍ തോമസ് മാത്യു (റോയ് - 62) സൗത്ത് ഫ്‌ളോറിഡായില്‍നിര്യാതനായി. പൊതുദര്‍ശനവും വേയ്ക്ക് സര്‍വീസും ഡിസംബര്‍ ഒന്ന് ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ 6.30 വരെ സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമ്മാ ദേവാലയത്തില്‍ (4740 Southwest 82 Avenue, Davie FL 33328). സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് അയിരൂര്‍ കര്‍മ്മേല്‍ ദേവാലയത്തില്‍. ഭാര്യ ആനി മാത്യു തിരുവനന്തപുരം പട്ടം ഉള്ളൂര്‍ അച്ചവേലില്‍ കുടുംബാംഗമാണ്. കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യല്‍ അഫയേഴ്‌സില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വിരമിച്ചു. മക്കള്‍: റൂബിന്‍ (ബാംഗ്ലൂര്‍), റൂബിള്‍(ബാംഗ്ലൂര്‍), രോഹിത്(സൗത്ത് ഫ്‌ളോറിഡ). മരുമക്കള്‍: എല്‍സ് എബ്രഹാം, റിട്ടു ഫിലിപ്പ് ജോര്‍ജ്. ദീര്‍ഘകാലം കുവൈറ്റില്‍ ജോലി ചെയ്ത റോയ്, ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥിരതാമസത്തിനായി ഫ്‌ളോറിഡായില്‍ എത്തിയത്. കുവൈറ്റ് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവകാംഗമായിരുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്: 954 736 9468 (ബിജു യുഎസ്), 201 835 6511 (ഷാബു യുഎസ് ) , 91 9916841840 ( റൂബിള്‍), 91 9900787851 (റൂബിന്‍), 91 9447210283 (ഷിബു).
  ജീമോന്‍ റാന്നി

 • അഞ്ചല്‍: കാവിളയില്‍ എം.ജി.വര്‍ഗീസ്

  അഞ്ചല്‍: കാവിളയില്‍ എം.ജി.വര്‍ഗീസ് (പാപ്പച്ചന്‍ - 88) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ ഒന്ന്‌ ശനിയാഴ്ച അഞ്ചല്‍ എ.വി.ടി ഓഡിറ്റോറിയത്തില്‍. ഭാര്യ തങ്കമ്മ വര്‍ഗീസ് പെണ്ണുക്കര മലയില്‍ കുടുംബാംഗമാണ്. മക്കള്‍: റവ. കെ.വി.തോമസ് , ഡാളസ് ( ഐ.പി.സി മിഡഡ്വെസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റ്, ഹീബ്രോണ്‍ പെന്തിക്കോസ്റ്റല്‍ ഫെലോഷിപ് സീനിയര്‍ പാസ്റ്റര്‍), ജോര്‍ജ് വര്‍ഗീസ് (ദുബായ്), ലില്ലി തോമസ് (വെണ്‍മണി), മോളി ജോര്‍ജ് (ഓതറ), സാലി ജെയിംസ് (തിരുവനന്തപുരം), ആലീസ് ഏബ്രഹാം (കോട്ടയം), എല്‍സി വെസ്‌ലി (ഓസ്‌ട്രേലിയ). മരുമക്കള്‍: ലിസി തോമസ് (ഡാളസ്), മിനി ജോര്‍ജ് (അഞ്ചല്‍), പി.എ.തോമസ് (വെണ്‍മണി), ജോര്‍ജ് തോമസ് (ഓതറ), പാസ്റ്റര്‍ ഇ.വി.ജെയിംസ് (തിരുവനന്തപുരം), പാസ്റ്റര്‍ ഏബ്രഹാം മാത്യു (കോട്ടയം), പാസ്റ്റര്‍ വെസ്‌ലി ജോസഫ് (ഓസ്‌ട്രേലിയ)

 • തോട്ടക്കാട്: മാത്യു മാണി

  തോട്ടക്കാട്: തലപ്പള്ളില്‍ പുല്ലോലിക്കല്‍ നെല്ലിക്കാകുഴിയില്‍ മാത്യു മാണി (67) നിര്യാതനായി. സംസ്‌കാരം നവംബര്‍ 29 വ്യാഴാഴ്ച രാവിലെ 11 ന് തോട്ടക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. ഭാര്യ ശോശാമ്മ. മക്കള്‍: ഷീന, ഷീബ, സിബി. സഹോദരങ്ങള്‍: ജോണ്‍ മാണി, തോമസ് മാണി (ലണ്ടന്‍), ചാക്കോ മാണി, ജോര്‍ജ് മാണി (ഇരുവരും ഡാളസ്), ഷാജി മാണി (ഫ്‌ളോറിഡ), ഷൈനി ഷാജന്‍ (ചെന്നൈ).
  കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാണി (972 235 4928), ഷാജി മാണി (786 357 3538).

 • കിടങ്ങൂര്‍: അലക്‌സാണ്ടര്‍ വടശേരിക്കുന്നേല്‍

  കിടങ്ങൂര്‍: റിട്ടയേഡ് മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ വി.സി.അലക്‌സാണ്ടര്‍ വടശേരിക്കുന്നേല്‍ (ചാണ്ടിക്കുഞ്ഞ് - 78) നിര്യാതനായി. ഭാര്യ ഫിലോമന കോട്ടയം നീലേട്ട് കുടുംബാംഗമാണ്. മക്കള്‍: ജയിംസ് (ജയ്‌മോന്‍ - ന്യൂഡല്‍ഹി), ജോസ് (ജോപ്പന്‍ - ഹൂസ്റ്റണ്‍), തോമസ് (തോമസുകുട്ടി - കിടങ്ങൂര്‍), അലക്‌സീന (ഷിക്കാഗോ). മരുമക്കള്‍: ബിന്‍സി ചെന്നാക്കുഴിയില്‍ കരിങ്കുന്നം, ഡില്ല കുമ്പളാനിക്കല്‍ കരിങ്കുന്നം, ടിഷ കൈപ്പള്ളില്‍ മള്ളൂശേരി, സിബി പുത്തന്‍പുരക്കല്‍ കല്ലറ. സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി ചാക്കോ കല്ലുറമ്പേല്‍ മോനിപ്പള്ളി, തോമസ്, മാത്യു, മറിയാമ്മ ലൂക്കോസ് ചാമക്കാലായില്‍, പരേതരായ ഫാ.വി.സി.കുര്യാക്കോസ്, ഫാ.വി.സി.ജോസഫ്, കുഞ്ഞുപെണ്ണ്.

 • ഹൂസ്റ്റണ്‍: എം. വി.വര്‍ഗീസ്

  ഹൂസ്റ്റണ്‍:ട്രിനിറ്റി മാര്‍ത്തോമാ ഇടവക സെക്രട്ടറി ജോണ്‍ വര്‍ഗീസിന്റെ പിതാവും നിരണം മാന്ത്രയില്‍ കുടുംബാംഗവുമായ എം. വി.വര്‍ഗീസ് (അനിയന്‍ - 77 ) കേരളത്തില്‍ നിരണത്ത് നിര്യാതനായി. പൊതുദര്‍ശനം നവംബര്‍ 23വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 24 ശനിയാഴ്ച രാവിലെ 8.30 ന് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ആരംഭിക്കും. തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരം. ഭാര്യ ഏലിയാമ്മ വര്‍ഗീസ് (ആലീസ്) റാന്നി മുക്കാലുമണ്‍ മുണ്ടുവേലില്‍ കുടുംബാംഗമാണ്. മക്കള്‍ : ജോണ്‍ വര്‍ഗീസ് (അനില്‍), സുനില്‍ വര്‍ഗീസ് മരുമക്കള്‍ : പ്രേമ്‌ന, ജിഷാ. ഇന്ത്യന്‍ ആര്‍മിയില്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ ) അംഗമായിരുന്ന പരേതന്‍ 1962 ല്‍ ഇന്ത്യ - ചൈനാ യുദ്ധസമയത്ത് ടിബറ്റന്‍ അതിര്‍ത്തിയിലും 1971 ലെ ല്‍ ഇന്ത്യ -പാകിസ്ഥാന്‍ യുദ്ധ വേളയില്‍ ലഡാക്കിലും രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച പരേതന്‍ 1979ല്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസറായി വിരമിച്ചു. 1988 മുതല്‍ കുടുംബസമേതം ഹൂസ്റ്റണില്‍ താമസിച്ചു വരികയായിരുന്നു.

 • ഡാളസ്: ചാക്കോ ജയിക്കബ്

  ഡാളസ്: മുന്‍ ഇന്ത്യന്‍ മിലിട്ടറി ഉദ്യോഗസ്ഥനും ഡാളസിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന നിരണം കുറിച്ചേത്ത് എരമല്ലാടില്‍ ചാക്കോ ജയിക്കബ് (80) നിര്യാതനായി. മാവേലിക്കര കൊറ്റാര്‍ക്കാവ് തറമേല്‍ തെക്കേതില്‍ ചിന്നമ്മയാണ് ഭാര്യ. മക്കള്‍: ജിക്കു ജേക്കബ്, ആനി ജേക്കബ്, മേരീ വര്‍ഗീസ്. മരുമക്കള്‍: ലെസ്‌ലി, മിനു വര്‍ഗീസ്. കേരള അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ലയണ്‍സ് ക്ലബ് മെംബര്‍, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഡാളസ് കൗണ്ടി ഹോസ്പിറ്റല്‍ ആയ പാര്‍ക്ക് ലാന്‍ഡില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. നവംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ (11550 Luna Rd, dallas,Tx 75234 ) പൊതുദര്‍ശനവും, 24 ശനിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകയില്‍ സംസ്‌കാര ശ്രുശ്രുഷയും നടത്തും. തുടര്‍ന്ന് കരോള്‍ട്ടന്‍ മെട്രോക്രെസ്റ്റ് ഫ്യൂണറല്‍ ഹോമില്‍ (1810 N Perry Rd, Carrollton, Tx 75006) സംസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനു വര്‍ഗീസ് 469 867 6129.
  ഷാജി രാമപുരം

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>