Obituary

Find in
 • ഷിക്കാഗോ: കാവിലവീട്ടില്‍ ജോസ്

  ഷിക്കാഗോ: കാവിലവീട്ടില്‍ പരേതനായ ചെറിയാന്‍ തോമസിന്റെ മകന്‍ ജോസ് (61) ഷിക്കാഗോയില്‍ നിര്യാതനായി. പൊതുദര്‍ശനം മെയ് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഏഴു വരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025 W. Golf Rd., Niles IL 60754) . സംസ്‌കാരം പിന്നീട്. ഭാര്യ ഷീല മാമ്മൂട് പാലക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജെന്നി, ടോം, ജോഷ്. സഹോദരങ്ങള്‍: വത്സമ്മ ജോസഫ് തരകന്‍ എടവനത്തല പാറയില്‍, മേഴ്‌സി ജോസഫ് വെട്ടിക്കാട്ട്, ഡോളി ജോര്‍ജ് തച്ചങ്കരി, കറിയാച്ചന്‍, ഷേര്‍ളി കുര്യന്‍ വാഴയില്‍, സണ്ണി (ഷാര്‍ജ), ടോം (ഷിക്കാഗോ), ജിജു (താമ്പ). കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോം കാവിലവീട്ടില്‍ - 847 337 8728, ജോര്‍ജ് തച്ചങ്കരി - 847 312 0062.

 • തിരുവല്ല: വെരി.റവ.എ.സി.കുര്യന്‍

  തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ മുന്‍ സഭാ സെക്രട്ടറിയും, ഏറ്റവും സീനിയര്‍ വികാരി ജനറാളുമായ തിരുവല്ല വാരിക്കാട് അറപ്പുരയില്‍ റവ.എ.സി.കുര്യന്‍ (80) നിര്യാതനായി. സംസ്‌കാരം മെയ് 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തിരുവല്ല വാരിക്കാട് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. വടശേരിക്കര കല്ലോടിക്കുഴിയില്‍ സൂസമ്മയാണ് ഭാര്യ. മക്കള്‍: നിര്‍മല, ജേക്കബ് കുര്യന്‍ (ഇരുവരും തിരുവനന്തപുരം), അനില (കാനഡ). മരുമക്കള്‍: സാനു ജോര്‍ജ്, സൂസന്‍, മനോജ്. മാര്‍ത്തോമ്മ സഭയുടെ 35 ല്‍ പരം ഇടവകകളില്‍ വികാരിയായിരുന്നു. 2003 ല്‍ സഭയുടെ സജീവ സേവനത്തില്‍ നിന്നും വിരമിച്ച ശേഷം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.

 • മള്ളൂശേരി: അരങ്ങത്ത് എ. എം. മാത്യു

  മള്ളൂശേരി: റെയിൽവേ (ചെന്നൈ) റിട്ട. ഐസിഎഫ് ഉദ്യോഗസ്ഥൻ അരങ്ങത്ത് എ. എം. മാത്യു (99) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു മരുമകൻ പരേതനായ ജോർജി തയ്യിലിന്റെ മള്ളൂശേരിയിലെ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് ക്നാനായ പള്ളിയിൽ. ഭാര്യ: കുമരകം ചേന്നാത്ത് പരേതയായ തങ്കമ്മ. മക്കൾ: ഗ്രേസി, റൂബി, ജോസഫ് (യുഎസ്), സണ്ണി (ചെന്നൈ). മറ്റു മരുമക്കൾ: മാത്യു വട്ടകോട്ടയിൽ, ലൈസ, മിനി.

 • തൃപ്പൂണിത്തുറ: കപ്രശേരി പാറക്കാട്ട് പ്രമീള

  തൃപ്പൂണിത്തുറ: കെഎസ്ഇബി റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനീയർ കപ്രശേരി പാറക്കാട്ട് പരേതനായ പി.പി. കൃഷ്ണൻകുട്ടി പിള്ളയുടെ ഭാര്യ തൈക്കൂട്ടത്തിൽ പ്രേംകൃഷ്ണയിൽ പ്രമീള (74) നിര്യാതയായി. സംസ്കാരം ഇന്നു 11ന്. മക്കൾ: ജയചന്ദ്രൻ (സിംഗപ്പൂർ), സുധീർ (യുഎസ്), രാജേഷ് (എംഡി, എആർ ടെക്നോളജീസ്, കാക്കനാട്). മരുമക്കൾ: കവിത, സീമ, അനർഘ.

 • തിരുവനന്തപുരം: തിരുമല തെങ്ങനാലിൽ സ്റ്റേഷൻ ജേക്കബ് ടി.വർഗീസ്

  തിരുവനന്തപുരം: തിരുമല തെങ്ങനാലിൽ സ്റ്റേഷൻ വർക്‌ഷോപ്പ് മുൻ ഉദ്യോഗസ്ഥൻ ജേക്കബ് ടി.വർഗീസ് (ജോർജ് കുട്ടി 82) നിര്യാതനായി. സംസ്കാരം നാളെ 2.30നു വസതിയിലെയും വഴുതയ്ക്കാട് ശാലേം മാർത്തോമ്മാ പള്ളിയിലെയും ശുശ്രൂഷയ്ക്കു ശേഷം മലമുകൾ സെമിത്തേരിയിൽ. ഭാര്യ: റേച്ചാലമ്മ ജേക്കബ്. മക്കൾ: റേച്ചൽ‍, ജോസ്, റോസമ്മ(കാനഡ). മരുമക്കൾ: ജേക്കബ്, റീന, മാത്യു കുര്യൻ..

 • മാവേലിക്കര: മാമൂട്ടിൽ ലേക് വ്യൂവിൽ ഹെലൻ ജെ. മത്തായി

  മാവേലിക്കര: മാമൂട്ടിൽ ലേക് വ്യൂവിൽ ഡോ. ജോൺ മത്തായിയുടെ (യുകെ) ഭാര്യ ഇന്ത്യൻ വിദേശകാര്യ സർ‌വീസ് (ഐഎഫ്എസ്) മുൻ ഉദ്യോഗസ്ഥ ഹെലൻ ജെ. മത്തായി (75) നിര്യാതയായി. സംസ്കാരം പിന്നീട്. ബ്രിട്ടനിലെയും ശ്രീലങ്കയിലെയും ഇന്ത്യൻ ഹൈക്കമ്മിഷനുകളിൽ സേവനമനുഷ്ഠിച്ചു. തഴക്കര ആലുംമൂട്ടിൽ ഇല്ലത്ത് പരേതരായ കേണൽ ഡോ. എ. ജി. ഡേവിഡിന്റെയും ഡോ. സാറാമ്മ ഡേവിഡിന്റെയും മകളാണ്. മക്കൾ: സൂസൻ (അയർലൻഡ്), ഡോ. മാത്യു മത്തായി (യുകെ). മരുമക്കൾ: ഡോ. മൈക്കിൾ ഗില്ലൻ (അയർലൻഡ്), ആലിസൺ (യുകെ).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>