Obituary

Find in
 • ഡാളസ്: മേപ്രത്ത് രാജന്‍ ഫിലിപ്പ്

  ഡാളസ്: ഡാളസിലെ സാമൂഹ്യ - സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന മാരാമണ്‍ മേപ്രത്ത് രാജന്‍ ഫിലിപ്പ് (70) നിര്യാതനായി. പൊതുദര്‍ശനം ജൂലൈ എട്ട് ഞായറാഴ്ച വൈകുന്നേരം 6.30 മുതല്‍ ഒമ്പതു വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ (1400 ഡബ്ലു. ഫ്രാങ്ക്‌ഫോര്‍ഡ് റോഡ്, ടെക്‌സസ് 75007). സംസ്‌കാര ശുശ്രൂഷ ജൂലൈ ഒമ്പത് തിങ്കളാഴ്ച രാവിലെ 9.30 ന് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം സണ്ണിവെയ്‌ലിലുള്ള പ്ലസന്റ് റിഡ്ജി സെമിത്തേരിയില്‍ (4600 എന്‍. ബെല്‍റ്റ് ലൈന്‍ റോഡ്, സണ്ണിവെയ്ല്‍, ടെക്‌സസ് 75182). ഭാര്യ ലില്ലിക്കുട്ടി റാന്നി കുമ്പളൈംപൊയ്ക ചരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ലിബി, സിബി, ടിബി. മരുമക്കള്‍: ഷാജി അലാനിക്കല്‍ കാഞ്ഞിരപ്പള്ളി, ജസ്റ്റിന്‍ പള്ളിപ്പറമ്പില്‍ കരുവാറ്റ, ആനന്ദ് (എല്ലാവരും ഡാളസ്). സണ്ണിവയ്ല്‍ സിറ്റിയുടെ പബ്ലിക് ലൈബ്രറി ബോര്‍ഡ് മെമ്പര്‍, കേരള അസോസിയേഷന്റെ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് യൂണിറ്റ് ട്രഷറര്‍, നോട്ടറി, ഫാമിലി കൗണ്‍സിലര്‍ തുടങ്ങി വിവധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബി ശാമുവേല്‍ - 469 358 7553.
  ഷാജി രാമപുരം

 • ഷിക്കാഗോ: ഡോ.സരിന്‍ മാത്യു

  ഷിക്കാഗോ: ഇന്റര്‍ കൊളീജിയറ്റ് പ്രെയര്‍ ഫെലോഷിപ്പ് മിഷന്‍സിന്റെ വൈസ് പ്രസിഡന്റ് ഡോ.സരിന്‍ മാത്യു (57) ഷിക്കാഗോയിലെ ഒര്‍ലാന്‍ഡ് പാര്‍ക്കിലുള്ള വസതിയില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂലൈ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ബെഥേല്‍ ഐ.പി.സി ചര്‍ച്ചിലും (7116 Palmer street , Chicago IL 60707), ജൂലൈ ആറ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ലോണ്‍ ഫ്യൂണറല്‍ ഹോമിലും (1709 S 94 th Ave, Tinley park, IL 60487) . സംസ്‌കാരം ശുശ്രൂഷ ജൂലൈ ഏഴ് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ 12 വരെ സ്റ്റോണ്‍ ചര്‍ച്ചില്‍ (10737 Orland Parkway (183rd Street), Orland Park, IL 60467.) , തുടര്‍ന്ന് സംസ്‌കാരം ഗുഡ് ഷെപ്പേര്‍ഡ് കാത്തലിക് സെമിത്തേരിയില്‍ (16201 S 104 th Ave, Orland park, IL 60467) . ഭാര്യസുജ സരിന്‍ മാത്യു കുമ്പനാട് മറ്റത്ത് കുടുംബാംഗമാണ്. മക്കള്‍: ഡോ.ഹാനാ മാത്യു, റേച്ചല്‍ മാത്യു, എലിസബേത്ത് മാത്യു. സഹോദരങ്ങള്‍: വര്‍ഗീസ് മാത്യു, ചിനാര്‍ തിമോത്തിയോസ്, സെഫി ഏബ്രാഹം. പരേതന്‍ ലയോള ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനായിരുന്നു. കംബോഡിയയിലെ ഐ.സി.പി.എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഡോ.സരിന്‍ ആയിരുന്നു. Live Stream URL for Zarin Mathew. http://www.thalsamaya.com/watch-live/

 • ഡാളസ്: ചേത്തക്കല്‍ കല്ലില്‍ തോമസ് വര്‍ഗീസ്

  ഡാളസ്: റാന്നി ചേത്തക്കല്‍ കല്ലില്‍ കുടുംബാംഗമായ റിട്ടയേഡ് അധ്യാപകന്‍ തോമസ് വര്‍ഗീസ് (വര്‍ഗീസ് സാര്‍ - 84) ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂലൈ ആറ് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 വരെ മാറാനാഥാ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് ഡാളസില്‍ (2206 വെസ്റ്റ് ബ്രുട്ടന്‍ റോഡ്, ബാല്‍ച് സ്പ്രിംഗ്‌സ്, ടെക്‌സസ് 75181). സംസ്‌കാര ശുശ്രൂഷ ജൂലൈ ഏഴ് ശനിയാഴ്ച രാവിലെ ഒമ്പതിന് മാറാനാഥാ ഫുള്‍ഗോസ്പല്‍ ചര്‍ച്ച് ഡാളസില്‍. തുടര്‍ന്ന് സംസ്‌കാരം ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ (500 യു.എസ് 80, സണ്ണിവെയ്ല്‍ , ടെക്‌സസ് 75182). ഭാര്യ കുഞ്ഞൂഞ്ഞമ്മ തിരുവല്ല പുറമറ്റം പുളിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: സാബു, മിനിക്കുട്ടി, സജു (എല്ലാവരും ഡാളസ്). കൂടുതല്‍ വിവരങ്ങള്‍ക്ക് : സജു - 210 712 6585.

 • അറ്റ്‌ലാന്റ : കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ്

  അറ്റ്‌ലാന്റ : കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ് ( ഈപ്പച്ചന്‍ - 92 ) അറ്റലാന്റായില്‍ നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ ജൂണ്‍ 30 ശനിയാഴ്ച 10 അറ്റലാന്റ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം എറ്റേര്‍ണല്‍ ഫ്യൂണറല്‍ ഹോമില്‍. ഭാര്യ അന്നമ്മ പാറമ്പുഴ അച്ചേട്ടു കുടുംബാംഗം. മക്കള്‍: ജാന്‍സി, ജോ (സിബി), സോണി, സാബു. മരുമക്കള്‍: ഡോ. റോയ് തോംസണ്‍, ഷീല, ലീന, സുജ.

 • ന്യൂയോര്‍ക്ക്: അന്നമ്മ തോമസ്

  ന്യൂ യോര്‍ക്ക് : ഡോക്ടര്‍. ടി. എം. തോമസിന്റെ ഭാര്യയും ന്യൂ യോര്‍ക്ക്, യോങ്കേഴ്‌സ് സെന്ടറ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് സഭാംഗവുമായ അന്നമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ഡാനിയേല്‍ തോമസ് , മാത്യൂസ് തോമസ് (ഷാജി). മരുമക്കള്‍: റെനി, ബീന.
  Wake: Place: St. Thomas Mar Thoma Church, Yonkers, NY 34 Morris Street, Yonkers, NY 10705 Date: Saturday, June 30, 2018 Time: 3pm - 4pm for family; and 4pm - 9pm for public. Funeral service: Place: St. Thomas Mar Thoma Church, Yonkers, NY 34 Morris Street, Yonkers, NY 10705 Date: Monday, July 2, 2018. Time: Viewing from 8:30 am to 9:30 am followed by service to begin at 9:30 am. Burial Service: Place: Mount Hope Cemetery 50 Jackson Ave, Hastings-on-Hudson, NY 10706 Date: Monday, July 2, 2018 following Funeral service.

 • ന്യൂയോര്‍ക്ക് : സാംകുട്ടി തോമസ്

  ന്യൂയോര്‍ക്ക് : പത്തനംതിട്ട വടശേരിക്കരയില്‍ ആശാന്‍പറമ്പില്‍ സാംകുട്ടി തോമസ് (64) ന്യൂ യോര്‍ക്കില്‍ (ക്യുന്‍സ്) നിര്യാതനായി. ഭാര്യ: അന്നമ്മ സാംകുട്ടി മക്കള്‍ : ഷെല്‍വിയ സാം, ഷെബിന്‍ സാം. മരുമക്കള്‍: വിജിന്‍ ജോര്‍ജ്, അഞ്ചു ഷെബിന്‍. പൊതു ദര്‍ശനം ജൂണ്‍ 30 ശനിയാഴ്ച 12 മണിക്ക് ഗാര്‍ഡന്‍ സിറ്റിയിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ തുടങ്ങി ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സൈന്റ്‌സ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷെബിന്‍ (718) 690 0602 & വിജിന്‍ (718) 690 0207 Wake and funeral service start at 12 Noon ദല Saturday at Park Funeral home in Jericho Turnpike, Garden ctiy, NY Burial Service: All Saints Cemetery, 855 Middle Neck Road, Great Neck, NY

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>